ദക്ഷിണേന്ത്യയെ തകര്‍ക്കാന്‍ ഐസിസ്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും റിക്രൂട്ട്മെന്റ്
ദില്ലി: ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. കേരളത്തിലും തമിഴ്‌നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐസിസ് കോയമ്പത്തൂര്‍ ഘടകത്തിലെ പ്രധാനി മുഹമ്മദ് അസറുദ്ദീനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്രാന്‍ ഹാഷിമുമായി ബന്ധമുള്ള മുഹമ്മദ് അസറുദ്ദീന്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങി.
രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!
ദക്ഷിണേന്ത്യയില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്തത് ഇയാളാണെന്നാണ് എന്‍ഐഎ പറയുന്നത്. ആരാധനാലയങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികള്‍ ഇതിനായി രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നതായും ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയതായും എന്‍ഐഎ പറയുന്നു. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കള്‍ക്കായും അന്വേഷണം തുടരുകയാണെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന.

ഇന്ത്യ വിവരങ്ങൾ നൽകി
ഈസ്റ്റര്‍ ദിന ബോംബാക്രമണത്തിന്റെ സൂത്രധാരനായ സഹ്‌റാന്‍ ഹഷ്മി പള്ളികള്‍ കേന്ദ്രീകരിച്ചാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് കോയമ്പത്തൂര്‍ കേസിലെ എന്‍ഐഎ അന്വേഷണത്തിലെ തെളിവുകള്‍ സാധൂകരിക്കുന്നു.
2018ല്‍ 5 പേരെ എന്‍ഐഎ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ശ്രീലങ്കയ്ക്ക് ഇന്ത്യ കൈമാറിയത്.

കേരളത്തിൽ നിന്ന് അറസ്റ്റ്
കേരളത്തില്‍ നിന്നും റിയാസ് അബൂബക്കര്‍ എന്നയാളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീലങ്കന്‍ മാതൃകയില്‍ ഇന്ത്യയിലും സ്‌ഫോടനം നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നതായി ചോദ്യം ചെയ്യലിനിടെ ഇയാള്‍ അന്വേഷണ ഏജന്‍സിയോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് ബന്ധപ്പെട്ട തെളിവുകള്‍ ഇതുവരെ എന്‍ ഐഎയ്ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍, ശ്രീലങ്കന്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത സഹ്‌റാന്‍ ഹാഷിമിന്റെ സംഘടനയായ തൗഹീദ് ജമാ അത്തിന് തമിഴ്‌നാട്ടില്‍ വേരുകളുണ്ടെന്ന് എന്‍ഐഎക്ക് നേരത്തെ തന്നെ വിവരമുണ്ടായിരുന്നു.

നേരിട്ട് ബന്ധമില്ലെന്ന്
ശ്രീലങ്കന്‍ സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകനായ സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകനാണ് റിയാസ് അബൂബക്കറെങ്കിലും ഇയാളുമായി റിയാസ് നേരിട്ട് ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ഒന്നും എന്‍ഐഎക്ക് ലഭിച്ചിരുന്നില്ല. ഈ സംഘടനയുമായായാണ് റിയാസ് അബൂബക്കര്‍ ബന്ധപ്പെട്ടിരുന്നതും. സംഘടനയിലെ പ്രധാനിയും ഐഎസ് തമിഴ്‌നാട് ഘടകം രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ മുഹമ്മദ് അസറുദീനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണ് ഇയാള്‍. കോയമ്പത്തൂര്‍, ഉക്കടം, കുനിയമുത്തൂര്‍, പോതന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പരിശോധനയെ തുടര്‍ന്ന് പ്രദേശവാസികളായ മറ്റ് അഞ്ച് പേര്‍ക്കെതിരെ കൂടി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും.