കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോഗിങിനിടെ ബംഗ്ലാദേശില്‍ യുവാവ് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

ഢാക്ക: ബംഗ്ലാദേശിലും തീവ്രവാദികള്‍ അക്രമം തുടങ്ങി കഴിഞ്ഞു. നടക്കാനിറങ്ങിയ യുവാവ് തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ ഢാക്കയിലാണ് സംഭവം നടന്നത്. സീസര്‍ ടവേല എന്ന ഇറ്റലിക്കാരനാണ് തീവ്രവാദികളുടെ അക്രമത്തിന് ഇരയായത്.

ഇറ്റലിക്കാരനു നേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മൂന്നു തവണയാണ് വെടിയുതിര്‍ത്തത്. സംഭവം കണ്ടവര്‍ ടവേലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

terrorist

ബംഗ്ലാദേശില്‍ ഐഎസ്‌ഐഎസിന്റെ ആക്രമണം ഇതാദ്യമായിട്ടാണ്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുക്കുകയും ചെയ്തു. പ്രസ്താവനയിലൂടെയാണ് ഇറ്റലിക്കാരനെ കൊന്ന വിവരം ഇവര്‍ അറിയിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ് സ്വദേശികളോട് ജാഗ്രതാ നിര്‍ദ്ദേശവും അധികൃതര്‍ നല്‍കി. ആക്രമണത്തിന്റെ പഞ്ചാത്തലത്തില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന വിദേശ പൗരന്മാര്‍ ജാഗ്രത പാലിക്കാന്‍ അമേരിക്കയും ബ്രിട്ടനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Islamic State has claimed responsibility for the fatal shooting of an Italian citizen on a street in the diplomatic quarter of Dhaka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X