കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ലക്ഷ്യമിടുന്നത് ബംഗാള്‍ അതിര്‍ത്തിയിലെ തൊഴില്‍ രഹിതരായ മുസ്ലിം യുവാക്കളെ !!!

  • By Sandra
Google Oneindia Malayalam News

കൊല്‍ക്കത്ത: ഐസിസും ജമാഅത്തുല്‍ മുജാഹിദ്ദീനും ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ ലക്ഷ്യം വക്കുന്നത് തൊഴില്‍ രഹിതരായ മുസ്ലിം ചെറുപ്പക്കാരെയെന്ന് കണ്ടെത്തല്‍. ഇരു ഭീകര സംഘടനകളും തങ്ങളുടെ ശൃഖല വികസിപ്പിക്കുന്നതിനായി പശ്ചിമബംഗാള്‍ അതിര്‍ത്തിയിലുള്ള യുവാക്കളെ ആകര്‍ഷിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ഒടുവില്‍ പശ്ചിമബംഗാളില്‍ നിന്ന് അറസ്റ്റിലായ 25കാരനായ മുഹമ്മദ് മുസിറുദ്ദീനാണ് സംസ്ഥാാനത്ത് ഭീകരസംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അതിര്‍ത്തി ജില്ലകളായ ബുര്‍ധ്വാന്‍, മൂര്‍ഷിദാബാദ്, ബീര്‍ഭം എന്നിവിടങ്ങളിലാണ് തീവ്രവാദ സംഘടനകളുടെ സാന്നിധ്യമെന്ന് സിഐഡികളും കണ്ടെത്തിയിട്ടുണ്ട്.

-terroristnew-

2014ല്‍ സ്‌ഫോടക വസ്തുനിര്‍മ്മാണത്തിനിടെ ജമാഅത്തുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെയാണ് ബുര്‍ധ്വാന്‍ ജില്ല ഭീകരവാദത്തിന്റെ ഭൂപടത്തില്‍ ഇടം നേടിയത്. തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തിലും ഇക്കാര്യം തെളിയിക്കപ്പെട്ടിരുന്നു.

തൊഴില്‍ രഹിതരായ മുസ്ലിം യുവാക്കളെയാണ് ഇരു സംഘടനകള്‍ക്കും ആവശ്യമെന്ന് റിക്രൂട്ട്‌മെന്റില്‍ പങ്കാളിയായ മുസീറുദ്ദീന്‍ തന്നെയാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. മുസ്ലിം വിഭാഗത്തില്‍ നിന്ന് 16 നും 30നും ഇടയില്‍ പ്രായമുള്ള വിദ്യാസമ്പന്നരെയാണ് ഇരു സംഘങ്ങളും വലവീശിപ്പിടിക്കുന്നത്. ആദ്യ കൂടിക്കാഴ്ച മുതല്‍ ഇവരെ ആകര്‍ഷിക്കാനുള്ള അടവുകള്‍ സ്വീകരിക്കുന്ന ഭീകരര്‍ ട്രെയിനിംഗ് ക്യാമ്പുകള്‍ വഴി ആയുധപരിശീലനം നല്‍കി ആക്രമണങ്ങള്‍ക്ക് പ്രാപ്തരാക്കുന്ന നയമാണ് സ്വീകരിച്ച് വരുന്നത്.

English summary
Unemployed youth, mostly Muslims, being recruited by ISIS Jamaat- ul Mujahideen from Bengal border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X