കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ കേരളത്തിലെ പദ്ധതികളിങ്ങനെ, തെളിവുകള്‍ ലഭിച്ചത് ഫോണ്‍ ചോര്‍ത്തിയതുവഴി!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ഐസിസ് നടത്താന്‍ പദ്ധതിയിട്ടിരുന്ന ആക്രമണങ്ങള്‍ എന്‍ഐഎ കണ്ടെത്തി. അറസ്റ്റിലായ യാസ്മിന്‍ അഹമ്മദില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണിത്. ഐസിസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്ന വനിതയുടെ ഫോണില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയ്ക്ക് ലഭിച്ചിട്ടുള്ളത്. ഫോണിലെ സംഭാഷണങ്ങളും എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുന്നതിലേയ്ക്ക് എത്തിച്ചു.

സാക്കിര്‍നായിക്കിനെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ മൃദുസമീപനം, രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയത് 50ലക്ഷംസാക്കിര്‍നായിക്കിനെ വളര്‍ത്തിയത് കോണ്‍ഗ്രസിന്റെ മൃദുസമീപനം, രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയത് 50ലക്ഷം

ഐസിസില്‍ ചേരുന്നതിനായി ഇന്ത്യ വിടാനൊരുങ്ങുന്നതിനിടെ അറസ്റ്റിലായ യാസ്മിന്‍ എന്ന വനിതാ റിക്രൂട്ടറുടെ പക്കല്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്നാണ് ഐസിസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുള്ളത്.

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

യാസ്മിനും അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഐസിസ് റിക്രൂട്ടര്‍ അബ്ദുള്‍ റാഷിദും ചേര്‍ന്ന് ഇന്ത്യയില്‍ നിരവധിപേരെ മതംമാറ്റത്തിന് വിധേയരാക്കിയിട്ടുണ്ട്. യാസ്മിന്റെ ഫോണും മെമ്മറി കാര്‍ഡും ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് അയച്ചിട്ടുണ്ട്.

യുവാക്കള്‍

യുവാക്കള്‍

കേരളത്തില്‍ നിന്ന് കാണാതായ യുവാക്കള്‍ ഇറാന്‍ വഴി സുരക്ഷിതമായി അഫ്ഗാനിസ്ഥാനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ദില്ലിയില്‍ നിന്ന് കാബൂളിലേക്ക് നേരിട്ടുള്ള വിമാനത്തിലായിരുന്നു യാസ്മിന്‍ ഇന്ത്യ വിടാനൊരുങ്ങിയത്.

കാബൂളില്‍ ബ്

കാബൂളില്‍ ബ്

കാബൂളില്‍ ബ്ദുള്‍ റാഷിദിനടുത്തേക്ക് പോകാന്‍ ഇന്ത്യ വിടാന്‍ ദില്ലി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു യാസ്മിന്‍ പൊലീസ് പിടിയിലാവുന്നത്.

ഇന്ത്യ വിടുന്നു

ഇന്ത്യ വിടുന്നു

ഇന്ത്യ വിടുന്നതിന് മുമ്പ് യാസ്മിന്‍ സിസിന്റെ കേരള ഘടകത്തിന് റിക്രൂട്ട്‌മെന്റ് ക്ലാസുകള്‍ എടുത്തുനല്‍കിയിരുന്നു. 40തോളം പേരാണ് റിക്രൂട്ട്‌മെന്റിനായി സംഘടിപ്പിച്ച ക്ലാസുകളില്‍ പങ്കെടുത്തത്.

അന്വേഷണം

അന്വേഷണം

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണം എന്‍ഐഎ ഏറ്റെടുക്കമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെയാണ് എന്‍ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

കേരള പൊലീസ്

കേരള പൊലീസ്

കേരളത്തില്‍ നിന്ന് 21 പേരെ കാണാതായെന്ന് കേരള പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരില്‍ 17 പേരും കാസര്‍കോട് നിന്നുള്ളവരും നാല് പേര്‍ പാലക്കാട് നിന്നുള്ളവരുമാണ്.

നംഗര്‍ഹര്‍

നംഗര്‍ഹര്‍

ഐസിസില്‍ ചേരുന്നതിനായി ഇന്ത്യ വിട്ടവരില്‍ കേരളത്തില്‍ നിന്നുള്ള ബെക്‌സിന്‍ വിന്‍സന്റും ഭാര്യയും അഫ്ഗാനിസ്താനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ എത്തിയെന്നും ഇവര്‍ക്ക് കുഞ്ഞ് ജനിച്ചെന്നും ഇരുവരും പാലക്കാടുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഏജന്‍സി വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
ISIS plans for Kerala revealed through women ISIS recruiter's phone convesations. NIA finding came out after take over the man missing cases related to ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X