ഐസിസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ ഫ്രാന്‍സിലേക്ക്.. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ ചോദ്യം ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തില്‍ നിന്നുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്‍ഐഎ ഫ്രാന്‍സിലേക്ക്. പാരീസ് ആക്രമണ കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ദേശീയ അന്വേഷണ ഏജന്‍സി ഫ്രാന്‍സിലേക്ക് പോകുന്നത്. കണ്ണൂരിലെ കനകമലയില്‍ പിടിയിലായ സുബ്ഹാനി ഹാജിയുമായി പാരീസ് ആക്രമണക്കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

നടിയെ ആക്രമിച്ചതിന് സമാനമായ ഭീഷണികള്‍!! ഗോസിപ്പും വ്യക്തിഹത്യയും.. പാര്‍വ്വതി പ്രതികരിക്കുന്നു

ഫ്രാന്‍സില്‍ നിന്നുള്ള അന്വേഷണ സംഘം ഇന്ത്യയിലെത്തി സുബ്ഹാനിയേയും ചോദ്യം ചെയ്യും. നേരത്തെ ഫ്രഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം എസ്പി എപി ഷൗക്കത്തലി അടക്കമുള്ള എന്‍ഐഎ സംഘം ഫ്രാന്‍സിലേക്ക് പോയിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള സംഘം ദില്ലിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

isis

കൂടുതല്‍ വിശദമായ അന്വേഷണം നടത്തുന്നതിന് വേണ്ടിയാണ് വീണ്ടും എന്‍ഐഎ സംഘം ഫ്രാന്‍സിലേക്ക് പോകുന്നത്. ഫ്രഞ്ച് സംഘത്തിന് ഇന്ത്യയിലെത്തി സുബ്ഹാനിയെ ചോദ്യം ചെയ്യുന്നതിന് കോടതിയുടെ അനുമതി തേടാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കനകമലയില്‍ രഹസ്യയോഗം നടത്താന്‍ ഒത്തുചേര്‍ന്ന സംഘത്തിന് നേതൃത്വം നല്‍കിയ സുബ്ഹാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ വിദേശബന്ധം പുറത്തായത്. പാരീസ് ആക്രമണത്തിലെ ഭീകരര്‍ക്കൊപ്പമാണ് സുബ്ഹാനിക്ക് ഇറാഖിലെ ഐസിസ് ക്യാമ്പില്‍ പരിശീലനം ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ISIS Recruitment: NIA team going to France to question Paris Attackers

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്