കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബെംഗളൂരുവില്‍ നിന്ന്... പിന്നില്‍ മെഹ്ദി

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: ഇസ്ലാമിക ഭീകര സംഘടനയായ ഐസിസിന്റെ ഏറ്റവും പ്രധാനപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യയില്‍ നിന്ന്. @shamiwitnsse എന്ന അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണ്. 17000 ഫോളോവേഴ്‌സ് ഉണ്ട് ഈ ട്വിറ്റര്‍ അക്കൗണ്ടിന്.

ഇത്രനാളും അജ്ഞാതനായിരുന്ന ഈ വ്യക്തി മെഹ്ദി എന്ന പേരിലാണ് അറിയപ്പെടുന്നത്. അടുത്തിടെ ഐസിസ് ബന്ദികളെ തലയറുത്ത് കൊന്ന സംഭവങ്ങളുടെയെല്ലാം വീഡിയോകളും ഇയാള്‍ ഈ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു.

Mehdi Masroor Biswas

കഴിഞ്ഞ ഒരു വര്‍ഷമായി ബെംഗളൂരുവില്‍ നിന്ന് മെഹ്ദി തന്നെയാണ് ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത്. ചാനല്‍ ഫോര്‍ എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇതോടെ ഈ ട്വിറ്റര്‍ അക്കൗണ്ടും അപ്രത്യക്ഷമായി.

ഐസിസില്‍ വിശ്വസിച്ച് അതിന്റെ പ്രവര്‍ത്തകനാകാന്‍ തയ്യാറെടുത്ത ആളാണ് മെഹ്ദി. എന്നാല്‍ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ല. കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളതുകൊണ്ട് ഐസിസിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ച് നല്‍കുകയായിരുന്നു. ഏതെങ്കിലും വിധത്തില്‍ ഐസിസിന്റെ ഭാഗമാവുകയായിരുന്നു മെഹ്ദിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ISIS Flag

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. മെഹ്ദിയുടെ പൗരത്വം സംബന്ധിച്ചും ചില സംശയങ്ങളുണ്ട്. ബെംഗളൂരുവില്‍ ഒരു മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നാണ് വിവരം.

English summary
@shamiwitness is no ordinary account. This is one of the most active accounts of the dreaded ISIS and was operated out of Bangalore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X