കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഇന്ത്യയെ തകര്‍ക്കും!!രാജ്യത്ത് ഒറ്റപ്പെട്ട ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെന്ന് അറസ്റ്റിലായവര്‍

  • By Sandra
Google Oneindia Malayalam News

ദില്ലി: ഐസിസില്‍ നിന്ന് പരിശീലനം നടത്തി ഇന്ത്യയില്‍ തിരിച്ചെത്തിയ സുബ്ഹാനി ഹാജ മൊയ്തീന്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ നിന്ന് എന്‍ഐഎ അറസ്റ്റുചെയ്ത ഐസിസിസ് ഭീകരന്‍ അന്വേഷണ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്താനായിരുന്നു ഐസിസില്‍ നിന്ന് ആയുധ പരിശീലനമുള്‍പ്പെടെ ലഭിച്ചവര്‍ ലക്ഷ്യമിട്ടിരുന്നത്.

ഐസിസ് പരിശീലനം

ഐസിസ് പരിശീലനം

മൊസൂളില്‍ വച്ച് മൂന്ന് മാസം ആയുധ പരിശീലനം ലഭിച്ച സുബ്ഹാനി ഇന്ത്യയില്‍ തിരിച്ചെത്തിയത് രാജ്യത്ത് ഐസിസ് മോഡല്‍ ആക്രമണങ്ങള്‍ നടത്താനാണ് എന്നാണ് വെളിപ്പെടുത്തല്‍.

 ആക്രമണം ഇങ്ങനെ

ആക്രമണം ഇങ്ങനെ

എന്‍ഐഎ പിടിയിലായ പശ്ചിമ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് മാസിയുദ്ദീന്‍, ഏലിയാസ് അബു മൂസ, എന്നിവര്‍ ശ്രീനഗറിലും കൊല്‍ക്കത്തയിലും ആക്രമണം നടത്താന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ പരാജയപ്പെടുകയായിരുന്നു.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

ബുധനാഴ്ച തമിഴ്‌നാട്ടില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത മൊയ്തീന്‍ സെപ്തംബറില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഐസിസ് ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും രാജ്യത്ത് ആക്രമണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

 ഐസിസിസ് ആക്രമണങ്ങളുടെ സ്വഭാവം

ഐസിസിസ് ആക്രമണങ്ങളുടെ സ്വഭാവം

ലോകത്ത് ഇതുവരെ നടന്നിട്ടുള്ള ഐസിസ് ആക്രമണങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്ന മൊയ്തീന്റെ ശ്രമം ഒറ്റയ്ക്ക് ആക്രമണം നടത്താനായിരുന്നു. ഒറ്റയ്ക്ക് ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ ഏറെക്കാലത്തിന് ശേഷമാണ് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുന്നത്.

 കേരള ഘടകത്തിനൊപ്പം

കേരള ഘടകത്തിനൊപ്പം

ഒടുവില്‍ രൂപീകരിച്ച ഐസിസ് കേരള ഘടകത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച മൊയ്തീന്‍ ഇന്റര്‍നെറ്റ് വഴി ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നു.

 ഐസിസില്‍ നിന്ന് പുറത്തേയ്ക്ക്

അതിക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കുമൊപ്പം തനിക്കിനി നില്‍ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഐസിസില്‍ നിന്ന് പുറത്തുവന്നെന്നുമായിരുന്നു മൊയ്തീന്റെ വിശദീകരണം. കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഐസിസ് തന്നെ 40 ദിവസം തടവിലിട്ടതായും ഇദ്ദേഹം എന്‍ഐഎയോട് വെളിപ്പെടുത്തി.

 ശിക്ഷ ഐസിസ് ഭീകരര്‍ക്കും

ശിക്ഷ ഐസിസ് ഭീകരര്‍ക്കും

ഭീകരസംഘടനയായ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നവരോട് അതിക്രമങ്ങള്‍ കാണിക്കുന്നുവെന്നാണ് ഐസിസില്‍ നിന്ന് നേരത്തെ പുറത്തുവന്ന അരീബ് മജീദ് വ്യക്തമാക്കിയത്.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക്

രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക്

ഐസിസിന്റെ ഭാഗമായി പോരാട്ടത്തിനിറങ്ങിയ ശേഷം തിരിച്ചുപോകുന്നവരോട് ദയ കാണിക്കാറില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വധിക്കുന്നതാണ് ഐസിസിന്റെ രീതി.

English summary
Islamic State militants who had returned home planned lone wolf attacks in India. NIA arrrested terrorist's revealtion leads more investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X