ഐസിസിന്റെ ഇന്ത്യന്‍ റിക്രൂട്ടര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ഭീകര സംഘടനയായ ഐസിസിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് ആളുകളെ ചേര്‍ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അമര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.സിറിയയിലെ അമേരിക്കന്‍ വ്യോമാക്രമണത്തിലാണ് ഭട്കല്‍ സ്വദേശിയായ ഷാഫി കൊല്ലപ്പെട്ടത് .സോഷ്യല്‍ മീഡിയ വഴി 700 ല്‍ അധികം ഇന്ത്യക്കാരെ ഐസിസിലേക്ക് ആകര്‍ഷിക്കുകയും ഒട്ടേറെ പേരെ സംഘടനയില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. യൂസഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഫി അമര്‍ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായി കൂടിയാണ് .
ഇന്ത്യയില്‍ നിന്ന് 30 പേരെയെങ്കിലും ഇയാള്‍ ഐസിസിലേയ്ക്കു ചേര്‍ത്തിട്ടുണ്ടെന്നാണ് കരുതുന്നത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഐസിസ് യൂണിറ്റുകള്‍ തുടങ്ങാന്‍ ഷാഫി പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് .ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ അനധികൃതമായ രീതിയില്‍ ധനസമാഹരണം നടത്തിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.

26 കാരനായ ഷാഫിയുടെ മരണത്തോടെ ഐസിസിന്റെ ഇന്ത്യന്‍ യൂണിറ്റിന് നിലവില്‍ നാഥനില്ലാത്തെ അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്.ഇയാളുടെ മൂത്ത സഹോദരന്‍ സുല്‍ത്താന്‍ അമര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.ഫേസ്ബുക്ക്,വാട്‌സ് ആപ്,സ്‌കൈപ് എന്നിവയിലെ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എഴുനൂറോളം ഇന്ത്യന്‍ യൂവാക്കളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു.
അന്താരാഷ്ട്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുളള ഐസിസ് ഭീകരരുമായെല്ലാം ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഒന്നര വര്‍ഷത്തിനുളളില്‍ കര്‍ണാടക,മധ്യപ്രദേശ്,ജമ്മു കാശ്മീര്‍,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഐസിസ് ബന്ധമുണ്ടെന്നു സംശയിച്ച 23 പേരെ സംസ്ഥാന പോലീസിന്റ സഹായത്തോടെ എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു.












Click it and Unblock the Notifications