Get Updates
Get notified of breaking news, exclusive insights, and must-see stories!

മംഗള്‍യാന്‍;അവസാനഭ്രമണപഥമാറ്റം ശനിയാഴ്ച

ബാംഗ്ലൂര്‍: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാന്‍റെ അവസാന ഭ്രമണപഥമാറ്റം നവംബര്‍ 16 ശനിയാഴ്ച. അഞ്ച് തവണയാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥമാറ്റം നടന്നത്. ഇതില്‍ നാല് ഘട്ടങ്ങളും വിജയിച്ചിരുന്നു. അവസാനഘട്ടമാണ് ശനിയാഴ്ച നടക്കുന്നത്. രണ്ട് ലക്ഷത്തോളം കിലോമീറ്റര്‍ അകലെ ഭ്രമപഥത്തില്‍ ഉപഗ്രഹത്തെ എത്തിയ്ക്കുക എന്ന ദൗത്യമാണ് ഇന്ന് ഐഎസ്ആര്‍ഒ നടത്തുക.

ഡിസംബര്‍ ഒന്നിനാണ് ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലേയ്ക്ക് കടക്കുന്നത്. അതിന് മുന്നോടിയായുള്ള മാറ്റമാണ് ശനിയാഴ്ച നടക്കുന്നത്. ചന്ദ്രന്റെ ആകര്‍ഷണ ശക്തിയില്‍ നിന്ന് ലഭിയ്ക്കുന്ന വേഗം ഉപയോഗിച്ചാണ് ഉപഗ്രഹത്തെ മുകളിലേയ്ക്ക് ഉയര്‍ത്തുക.

Mangalyan

അഞ്ചാംഘട്ടത്തില്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം മാത്രമേ ഉപഗ്രഹത്തിന്റെ സ്ഥിതിഗചികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ സാധിയ്ക്കൂ. ഭൂമിയുടെ ഭ്രമണപഥം വിടുന്നതിന് മുന്‍പ് തന്നെ ഉപഗ്രഹത്തിലെ സെന്‍സറുകളേയും മറ്റും സൂക്ഷ്മം നിരീക്ഷിയ്ക്കും.

ഭൂഭ്രമണപഥം വിട്ടാല്‍ പിന്നെ ഇത്തരത്തില്‍ ഉപഗ്രഹത്തെ നിരീക്ഷിയ്ക്കുക പ്രയായമാണ്. ചന്ദ്രന്റെ ആകര്‍ഷണബലം അനുസരിച്ചാണ് ഉപഗ്രഹത്തിന്റെ വേഗത നിശ്ചയിക്കുന്നത്. ഇന്ധനലാഭത്തിന് വേണ്ടിയാണ് ഈ വേഗ ക്രമീകരണം.ഇപ്പോള്‍ 1.18 കിലോമീറ്റര്‍ അകലെയാണ് മംഗള്‍യാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+