ഭൗമനിരീക്ഷണത്തിന് കാര്‍ട്ടോസാറ്റ്- 2ഇ: 30 നാനോ ഉപഗ്രഹങ്ങളും, 23ന് ഐഎസ്ആര്‍ഒ പുതിയ ദൗത്യത്തിന്!!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജിഎസ്എല്‍വി മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചതോടെ അടുത്ത ദൗത്യവുമായി ഐഎസ്ആര്‍ഒ. വിദേശ നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് വെള്ളിയാഴ്ച ഐഎസ്ആര്‍ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. കാര്‍ട്ടോ സാറ്റ് 2ഇ എന്ന ഭൗമ ഉുഗ്രഹവും 30 നാനോ ഉപഗ്രങ്ങളും വെള്ളിയാഴ്ച രാവിലെ 9.29നാണ് ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്‍ററിലെ ഒന്നാമത്തെ ലോഞ്ചിംഗ് പാഡില്‍ നിന്ന് കുതിച്ചുയരുക.

ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന 30 നാനോ ഉപഗ്രഹങ്ങളില്‍ 29 എണ്ണം ഓസ്ട്രിയ, ബെല്‍ജിയം, ചിലി, ചെക്ക് റിപ്പബ്ലിക്, ഫിന്‍ലന്‍ഡ‍്, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യുകെ, യുഎസ് എന്നീ 14 രാഷ്ട്രങ്ങളില്‍ നിന്നുള്ളതാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ നൂറുല്‍ ഇസ്ലാം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചതാണ് ഇന്ത്യയുടെ നാനോ ഉപഗ്രഹം.

rocket

712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ കാര്‍ട്ടോസാറ്റ് 2 സിരീസില്‍ ഉള്‍പ്പെട്ട ഉപഗ്രഹമാണ്. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ ക്യാമറകള്‍ സ്ഥിരമായി റിമോട്ട് സെന്‍സിംഗ് സേവനം നല്‍കിക്കൊണ്ടിരിക്കും. കാറ്റോഗ്രാഫിക് ആപ്ലിക്കേഷനുകള്‍, അര്‍ബന്‍ ആന്‍ഡ് റൂറല്‍ ആപ്ലിക്കേഷനുകള്‍, തീരദേശ ഭൂമിയുടെ ഉപയോഗം, നിയന്ത്രണം, ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന ചിത്രങ്ങളായിരിക്കും കാര്‍ട്ടോ സാറ്റ് അയയ്ക്കുന്നത്. ഇത് ജിഐഎസ് ആപ്ലിക്കേഷനുകള്‍ക്കും സഹായകമാവും.

English summary
After successfully launching the maiden developmental flight of its heavy rocket GSLV Mk-III earlier this month, Indian Space Research Organisation (Isro) will launch 31 satellites, including foreign nano satellites, onboard its workhorse PSLV on Friday.
Please Wait while comments are loading...