പിഎസ്എൽവി മാർക്ക് 3 ഇന്ന് കുതിച്ചുയർന്നു: ഐഎസ്ആര്‍ഒ സാക്ഷിയായത് ചരിത്രദൗത്യത്തിന്

  • Posted By:
Subscribe to Oneindia Malayalam

വിശാഖപട്ടണം: വാര്‍ത്താ വിനിമയ വിക്ഷേപണ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഇന്ന് വിജയക്കുതിപ്പ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ജിഎസ്എൽവി മാര്‍ക്ക് 3 റോക്കറ്റ് തിങ്കളാഴ്ച വൈകിട്ട് 5.28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയര്‍ന്നു. ഇന്ത്യ നിർമിച്ച ആദ്യ റോക്കറ്റാണെന്ന പ്രത്യേകതയും ഇതിനുണ്ട്.

മിഷൻ റെഡിനസ് റിവ്യൂ കമ്മറ്റിയുടെയും ലോഞ്ച് ഓതറൈസേഷൻ ബോർഡിന്‍റെയും അനുമതി ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകിട്ട് 3.58ന് തന്നെ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു.
ഇരുപത്തിയഞ്ചര മണിക്കൂർ നേരത്തെ കൗണ്ട് ഡൗണിന് ശേഷമാണ് ജിഎസ്എൽവി മാർക്ക് 3 കുതിച്ചുയരുക

ഇന്ത്യയുടെ ഫാറ്റ് ബോയ്

ഇന്ത്യയുടെ ഫാറ്റ് ബോയ്

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന ഐഎസ്ആർഒയുടെ സ്വപ്നദൗത്യത്തിന്‍റെ ഭാഗമാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസർച്ച് സെന്‍ററിൽ നിന്ന് കുതിച്ചുയരുന്ന ജിഎസ്എൽവി മാര്‍ക്ക് 3 റോക്കറ്റ്.

25 വർഷത്തെ കാത്തിരിപ്പ്

25 വർഷത്തെ കാത്തിരിപ്പ്

25 വർഷത്തെ ഗവേഷണത്തിനൊടുവിലാണ് ഐഎസ്ആർഒ ജിഎസ്എൽവി മാര്‍ക്ക് 3 വിക്ഷേപിക്കാനൊരുങ്ങുന്നത്. 14 നില കെട്ടിടത്തിന്‍റെ ഉയരമുള്ള( 43 മീറ്റര്‍) ജിഎസ്എൽവി മാര്‍ക്ക് 3 റോക്കറ്റിന് 630 ടൺ ഭാരമുണ്ട്. നാല് ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിയ്ക്കാൻ കഴിവുണ്ട്. പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആദ്യ ക്രയോജനിക് എൻജിനായ സിഇ 20യാണ് റോക്കറ്റിൽ ഉപയോഗിച്ചിട്ടുള്ളത്. ഭൂസ്ഥിര ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹങ്ങൾ എത്തിക്കുകയാണ് ജിഎസ്എല്‍വിയുടെ ദൗത്യം.

വിക്ഷേപണം ജൂൺ അഞ്ചിന്

വിക്ഷേപണം ജൂൺ അഞ്ചിന്

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വൈകിട്ട് 5.28ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്‍ററിൽ നിന്നാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിക്കുക. 3200 കിലോ ഗ്രാം ഭാരമുള്ള ജിസാറ്റ് എന്ന വാർത്താ വിനിമയ ഉപഗ്രഹവും ചില ശാസ്ത്രീയ പരീക്ഷണ സാമഗ്രികളും തദ്ദേശീയമായി നിർമിച്ച ലിഥിയം അയൺ ബാറ്ററിയും ജിഎസ്എല്‍വി ബഹിരാകാശത്തെത്തിയ്ക്കും.

വിക്ഷേപണം ജൂൺ അഞ്ചിന്

വിക്ഷേപണം ജൂൺ അഞ്ചിന്

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വൈകിട്ട് 5.28ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്‍ററിൽ നിന്നാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിക്കുക. 3200 കിലോ ഗ്രാം ഭാരമുള്ള ജിസാറ്റ് എന്ന വാർത്താ വിനിമയ ഉപഗ്രഹവും ചില ശാസ്ത്രീയ പരീക്ഷണ സാമഗ്രികളും തദ്ദേശീയമായി നിർമിച്ച ലിഥിയം അയൺ ബാറ്ററിയും ജിഎസ്എല്‍വി ബഹിരാകാശത്തെത്തിയ്ക്കും.

ഇന്ത്യയുടെ നേട്ടം

ഇന്ത്യയുടെ നേട്ടം

കാലാവസ്ഥാ നിരീക്ഷണം, വാർത്താ വിനിമയം എന്നീ ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് ജിഎസ്എല്‍വി മാർക്ക് 3 റോക്കറ്റ് ഇന്ത്യ വിക്ഷേപിക്കുന്നത്.

സ്വപ്ന പദ്ധതിയ്ക്ക്

സ്വപ്ന പദ്ധതിയ്ക്ക്

ഭാവിയിൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതിയ്ക്ക് ബഹിരാകാശ പേടകമായി മാര്‍ക്ക് 3യെ ഉപയോഗപ്പെടുത്താനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതിയ്ക്ക് വേണ്ടി കേന്ദ്രസർക്കാരിൽ നിന്ന് ഐഎസ്ആര്‍ഒ 12,500 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിൽ നിന്ന് പണം അനുവദിച്ച് കിട്ടുന്നതോടെ പത്ത് വർഷത്തിനുള്ളിൽ ഈ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

English summary
isro launches India's heaviest rocket GSLV Mk III carrying GSAT-19 satellite from Sriharikota
Please Wait while comments are loading...