കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-സി54, ഓഷ്യന്‍സാറ്റ് ഭ്രമണപഥത്തിലെത്തി, വിജയകരമെന്ന് ഐഎസ്ആര്‍ഒ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ ശ്രേണിയിലെ മൂന്നാം ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. പിഎസ്എല്‍വി സി54 റോക്കറ്റിലാണ് ഇവ വിക്ഷേപിച്ചത്. എട്ട് ചെറു ഉപഗ്രഹങ്ങളും ഇസ്രോ വിക്ഷേപിച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

രാവിലെ 11.56നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് ശേഷം സൂര്യന്റെ 742 കിലോമീറ്റര്‍ ചുറ്റളവിലുള്ള പോളാര്‍ ഓര്‍ബിറ്റില്‍ ഇവ എത്തിയിട്ടുണ്ട്. 17 മിനുട്ട് 17 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇവിടെ എത്തിയത്. പിഎഎല്‍വിയുടെ 56ാം ദൗത്യമാണ് ഇത്. അതേസമയം ദൗത്യം വിജയമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

1

1172 കിലോ ഭാരമുള്ള ഓഷ്യന്‍സാറ്റാണ് ഈ വിക്ഷേപണത്തിലെ ഏറ്റവും പ്രധാന ഉപഗ്രഹം. ഇത് അടക്കമുള്ള ഒന്‍പത് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. ഓര്‍ബിറ്റ് ചേഞ്ച് ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ഭ്രമണപഥം മാറ്റിയാണ് ഇത് സാധ്യമാക്കുക.

വിക്ഷേപണം കഴിഞ്ഞ് ഏകദേശം 20 മിനുട്ടിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പ്പെട്ടു. റോക്കറ്റ് 516 കിലോമീറ്ററിലേക്ക് താഴ്ത്തിയാണ് അടുത്ത ഉപഗ്രഹം സ്ഥാപിക്കുന്നത്. അവസാന ഉപഗ്രഹം 528 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥാപിക്കുന്നത്.

ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ പിക്‌സലിന്റെ നിരീക്ഷണ ഉപഗ്രഹം ആനന്ദ്, സ്വകാര്യ ബഹിരാകാശ ഏ ജന്‍സി ധ്രുവ സ്‌പേസിന്റെ നിരീക്ഷണ ഉപഗ്രഹങ്ങളായ തൈബോള്‍ട് 1, തൈബോള്‍ട് 2, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ശൃംഖലയ്ക്ക് വേണ്ടി യുഎസ് കമ്പനിയായ സ്‌പേസ്‌ഫൈറ്റ് വിക്ഷേപിക്കുന്ന 4 അസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങള്‍ എന്നിവയാണ് മറ്റുള്ളവ.

ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ അപഗ്രഹമാണ് ഇഒഎസ്-6, ഇന്ത്യയുടെ സഹകരണത്തോടെ ഭൂട്ടാന്‍ വികസിപ്പിച്ച ഐഎഎന്‍എസ് 2ബി, യുഎസ്സിന്റെ സ്‌പേസ് ഫൈ്‌ലറ്റ് ഇന്‍ക് വികസിപ്പിച്ച നാല് ഉപഗ്രഹങ്ങള്‍ എന്നിവയും ഇന്ന് ഭ്രമണപഥത്തിലെത്തി.

English summary
isro launches oceansat and 8 other satelites, a big win for indian space centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X