• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അത്യത്ഭുതം തേടി' ഐഎസ്ആര്‍ഒ; ആഴിയുടെ ആഴത്തിലേക്ക്, 6000 മീറ്റര്‍ താഴേക്ക്... ആറാം തമ്പുരാനാകും!!

Google Oneindia Malayalam News
cmsvideo
  India to undertake deep ocean mining with ‘Samudrayaan’ project | Oneindia Malayalam

  ദില്ലി: ചാന്ദ്രദൗത്യത്തിന് ശേഷം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ കടലിലെ അത്യത്ഭുതങ്ങള്‍ തേടി യാത്ര ആരംഭിക്കുന്നു. ആഴക്കടലില്‍ വളരെ താഴേ തട്ടിലെത്തി പഠനം നടത്തുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ പേടകത്തിന്റെ രൂപരേഖ തയ്യാറാക്കി അംഗീകാരത്തിന് വേണ്ടി സമര്‍പ്പിച്ചു.

  കടല്‍നിരപ്പില്‍ നിന്ന് 6000 മീറ്റര്‍ താഴെയാണ് പഠനം നടത്തുക. ഇത്രയും താഴെ എത്തുന്ന ആറാമത്തെ രാജ്യമാകാനാണ് ഇന്ത്യയുടെ ശ്രമം. നേരത്തെ അഞ്ച് രാജ്യങ്ങളാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ആകാശം പോലെ തന്നെ കടലും അത്ഭുതങ്ങളുടെ നിലവറയാണെന്നാണ് കരുതപ്പെടുന്നത്. വിശദാംശങ്ങള്‍....

   ആഴക്കടലാണ് ലക്ഷ്യം

  ആഴക്കടലാണ് ലക്ഷ്യം

  ആഴക്കടലാണ് ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം. മനുഷ്യനെ ആഴക്കടലിലേക്ക് അയക്കാന്‍ സാധിക്കുന്ന പേടകത്തിന്റെ രൂപരേഖ ഏജന്‍സി തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചു. കടലിനടിയിലേക്ക് 6000 മീറ്റര്‍ യാത്ര ചെയ്യുകയാണ് ലക്ഷ്യം. അവിടെയാണ് പഠനം നടത്തുക.

   6500 കോടി രൂപ

  6500 കോടി രൂപ

  ആഴക്കടല്‍ ദൗത്യത്തിന് വേണ്ടി ഇന്ത്യ 6500 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഈ പദ്ധതിയിലാണ് പുതിയ ദൗത്യവും ഉള്‍പ്പെടുക. 2022ലാകും ഐഎസ്ആര്‍ഒയുടെ ആഴക്കടല്‍ ദൗത്യം. ഇന്ത്യ ദൗത്യത്തിന് ആവശ്യമായ പേടകം നിര്‍മിച്ചാല്‍ വന്‍ നേട്ടമാകും.

   അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

  അഞ്ച് രാജ്യങ്ങള്‍ ഇവയാണ്

  ആഴക്കടലില്‍ പഠനം നടത്താന്‍ സാധിക്കുന്ന പേടകം സ്വന്തമായുള്ള രാജ്യങ്ങള്‍ അഞ്ചെണ്ണമാണ്. ചൈന, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍. ഇനി ഇന്ത്യ കൂടി ഈ പട്ടികയില്‍ ഇടംപിടിക്കും. റിമോര്‍ട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന പേടകത്തിന്റെ രൂപരേഖയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്.

  ദൗത്യം ഇങ്ങനെ

  ദൗത്യം ഇങ്ങനെ

  പഠനം നടത്തുന്ന കടല്‍മേഖലയില്‍ ഒരു കപ്പലുണ്ടാകും. ഈ കപ്പലാണ് ദൗത്യത്തിന് ചുക്കാന്‍ പിടിക്കുക. പഠനം നടത്തുന്ന പേടകത്തെ കപ്പലുമായി ബന്ധിപ്പിച്ചിരിക്കും. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പേടകമായിരിക്കും ഇന്ത്യ തയ്യാറാക്കുന്നത്. സാധാരണ അന്തര്‍വാഹിനികള്‍ക്ക് 200 മീറ്റര്‍ ആഴത്തിലാണ് സഞ്ചരിക്കുക.

  പ്രവര്‍ത്തനം ഇങ്ങനെ

  പ്രവര്‍ത്തനം ഇങ്ങനെ

  രണ്ടു ശാസ്ത്രജ്ഞരും ഒരു ഓപറേറ്ററുമാണ് പഠനം നടത്തുന്ന പേടകത്തിലുണ്ടാകുകയെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ മാധവന്‍ നായര്‍ പറഞ്ഞു. ടൈറ്റാനിയം ഉപയോഗിച്ചാണ് പേടകം നിര്‍മിക്കുക. താഴ്ഭാഗം ചില്ല് ഘടിപ്പിക്കും. ശാസ്ത്രജ്ഞര്‍ക്ക് കടലിന്റെ അടിത്തട്ട് വ്യക്തമായി കാണുന്നതിനാണിത്. സാംപിളുകള്‍ ശേഖരിക്കാന്‍ യന്ത്രക്കൈകളുണ്ടാകും.

   കൊച്ചിയുടെ സംഭാവന

  കൊച്ചിയുടെ സംഭാവന

  പുതിയ പേടകത്തിന്റെ രൂപരേഖയ്ക്ക് ജര്‍മനി ആസ്ഥാനമായ ഏജന്‍സിയുടെ അനുമതി ലഭിക്കണമെങ്കില്‍ ഒരുമാസം വേണ്ടി വരും. അതിന് ശേഷം പേടകത്തിന്റെ നിര്‍മാണത്തിന് ഒരു വര്‍ഷമെടുക്കും. ഗോവ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ശാസ്ത്രസംഘമാണ് പേടകം ഒരുക്കുന്നത്.

  ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്ചതിക്കുഴിയുമായി ശിവസേന; ബിജെപിക്ക് വേണ്ടി ഗവര്‍ണറെ കാണും, സര്‍ക്കാരുണ്ടാക്കുമെന്ന് ഫഡ്‌നാവിസ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  ISRO plans to dive 6,000 meters deep into the sea
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X