കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗവതിന്റെ പ്രസംഗം: ദൂരദര്‍ശനെ ന്യായീകരിച്ച് മോദി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസ് മേധാവി മോഹന്ഡ ഭാഗവതിന്റെ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്ത സംഭവത്തില്‍ ദൂരദര്‍ശന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ. മോഹന്‍ ഭാഗവത് പറഞ്ഞ കാര്യങ്ങള്‍ കാലിക പ്രസക്തമായവയാണെന്നാണ് മോദിയുടെ ഭാഷ്യം.

ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. മോഹന്‍ ഭാഗവത്ജി ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. സാമൂഹ്യ പരിഷ്‌കരണത്തെക്കുറിച്ച് അദ്ദേഹം ഉയര്‍ത്തിയ കാര്യങ്ങള്‍ കാലിക പ്രസക്തിയുള്ളവണ്- മോദി ട്വീറ്ററില്‍ എഴുതിയത് ഇങ്ങനെയാണ്.

Narendra Modi

എന്നാല്‍ ദൂരദര്‍ശനില്‍ മോഹന്‍ ഭാഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്ത വിവാദത്തെക്കുറിച്ചൊന്നം അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. എങ്കിലും ഇത്തരം ഒരു ട്വീറ്റ് ദൂരദര്‍ശന്റെ നിലപാടനെ സ്വാഗതം ചെയ്യുന്നതാണെന്നത് വ്യക്തവുമാണ്.

ആര്‍എസ്എസിന്റെ സ്ഥാപന ദിവസത്തില്‍ എല്ലാ സ്വയം സേവകര്‍ക്കും ആശംസകള്‍ അറിയിക്കുന്ന ട്വീറ്റിന് തൊട്ടുപിറകെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ട്വീറ്റ്.

എന്തായാലും മോദിയുടെ ട്വീറ്റും ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ദൂരദര്‍ശനെ കാവി വത്കരിക്കുന്ന എന്ന ആരോപണം ഇപ്പോള്‍ നരേന്ദ്ര മോദി ശരിവച്ചിരിക്കുകയാണ് എന്നാണ് ആരോപണം.

English summary
Issues raised by Mohan Bhagwat are relevant, Narendra Modi says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X