കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭ തുടങ്ങി: പാര്‍ലമെന്റിനെ പിടിച്ചുകുലുക്കും ഈ 5 കാര്യങ്ങള്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് സുഗമമായി നടത്തിക്കൊണ്ടു പോവേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ് - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വാക്കുകളില്‍ എല്ലാമുണ്ട്. അഴിമതി ആരോപണങ്ങളും ലളിത് മോദി വിവാദവും പ്രധാന ആയുധങ്ങളാക്കി കത്തിക്കയറാന്‍ നില്‍ക്കുകയാണ് പ്രതിപക്ഷം. എണ്ണത്തില്‍ വളരെ കൂടുതലുണ്ടെങ്കിലും സഭയില്‍ നരേന്ദ്ര മോദി നയിക്കുന്ന ഭരണപക്ഷം പ്രതിരോധത്തിലാകും എന്ന കാര്യം ഉറപ്പ്.

ജൂലൈ 21 മുതല്‍ ആഗസ്ത് മൂന്ന് വരെയാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നീക്കമെന്നറിയുന്നു. എന്നാല്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതിനോട് മറ്റ് കക്ഷികള്‍ക്ക് താല്‍പര്യമില്ല. ചര്‍ച്ച അനുവദിക്കണം എന്നാണ് അവരുടെ ആവശ്യം. അത് പ്രധാനമന്ത്രി സര്‍വ്വകക്ഷി സമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ശീതകാല സമ്മേളനത്തില്‍ ഈ 5 വിഷയങ്ങള്‍ പാര്‍ലമെന്റിനെ പിടിച്ചുകുലുക്കുക തന്നെ ചെയ്യും. കാണൂ...

ലളിത് മോദി വിവാദം

ലളിത് മോദി വിവാദം

കേന്ദ്രമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ രാജിയില്ലാതെ ലളിത് മോദി വിവാദത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല എന്ന ഉറച്ച നിലപാടില്‍ ആണ് പ്രതിപക്ഷം. ഈ ആവശ്യം കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷ പാര്‍ട്ടികള്‍ ഒട്ടാകെ ഉയര്‍ത്തുന്നു എന്നത് ബി ജെ പിക്ക് തലവേദനയാകും. നടപടി എടുക്കാം പക്ഷേ രാജിയുണ്ടാകില്ല എന്നതാണ് ഇക്കാര്യത്തില്‍ ബി ജെ പി നിലപാട്.

മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി

മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി

കേന്ദ്ര സര്‍ക്കാരിനെ ഏറ്റവും പ്രതിരോധത്തില്‍ ആക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രാജിവെക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ചൗഹാനെതിരെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ അപ്പീല്‍ കോടതി തള്ളിയത് ഇക്കാര്യത്തില്‍ ബി ജെ പിക്ക് പിടിവള്ളിയാകും.

കൂടുതല്‍ രാജി കൂടിയേ തീരൂ

കൂടുതല്‍ രാജി കൂടിയേ തീരൂ

കേന്ദ്രമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ക്കൊപ്പം ഛത്തീസ് ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് (അഴിമതിക്കേസ്), കേന്ദ്രമന്ത്രി സ്മൃതി ഇറാനി (വ്യാജ ബിരുദക്കേസ്) എന്നിവരുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടും.

ഭൂമി ഏറ്റെടുക്കല്‍ ബില്‍

ഭൂമി ഏറ്റെടുക്കല്‍ ബില്‍

മോദി സര്‍ക്കാര്‍ പ്രതിരോധത്തിലാകാന്‍ പോകുന്ന മറ്റൊരു വിഷയമാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ചിനെ 5.6 ഇഞ്ചാക്കി മാറ്റുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ ഇതുവരെ സമവായത്തില്‍ എത്താനാവാത്ത സാഹചര്യത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ സഭയില്‍ ഇത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കും.

ചരക്കുസേവനനികുതി ബില്‍

ചരക്കുസേവനനികുതി ബില്‍

രാജ്യസഭാ സെലക്ട് സമിതി അംഗീകാരം നല്‍കിക്കഴിഞ്ഞ ചരക്കുസേവനനികുതി ബില്ലാണ് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാനിടയുള്ള മറ്റൊരു വിഷയം. ലളിതവും സമഗ്രവുമായ ബില്‍ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇതും ചൂടേറിയ ചര്‍ച്ചാ വിഷയമാകും. എട്ട് കാര്യങ്ങളിലാണ് കോണ്‍ഗ്രസിന് അഭിപ്രായ വ്യത്യാസമുള്ളത്.

English summary
Important issues that may rock Parliament’s Monsoon Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X