കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്താന്‍ബുള്‍ നൈറ്റ് ക്ലബ് ആക്രമണം: കൊല്ലപ്പെട്ടവരില്‍ പ്രമുഖ ഇന്ത്യന്‍ സിനിമാ നിര്‍മാതാവും

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇസ്താന്‍ബുളിലെ നൈറ്റ് ക്ലബ്ബില്‍ ന്യൂഇയര്‍ പാര്‍ട്ടിയ്ക്കിടെയുണ്ടായ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂ ഇയര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിനിമാ നിര്‍മ്മാതാവ് അബിസ് റിസ് വിയും ഗുജറാത്തില്‍ നിന്നുള്ള ഖുശി ഷായുമാണ് കൊല്ലപ്പെട്ടത്. അബിസ് റിസ് വിയുടെ മൃതദേഹം നാട്ടിലെത്തിയ്ക്കുന്നതിനായി പിതാവിന് തുര്‍ക്കിയിലേക്ക് പോകാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അക്തര്‍ ഹസന്‍ റിസ് വിയെ ഫോണില്‍ വിളിച്ച ശേഷം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

 ദുഃഖത്തോടെ ഹോളിവുഡ്

ദുഃഖത്തോടെ ഹോളിവുഡ്

ബോളിവുഡ് ചിത്രങ്ങളായ റോര്‍, ദി ടൈഗേഴ്‌സ് ഓഫ് സുന്ദര്‍ബന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായിരുന്നു അബിസ് റിസ് വിയാണ് തകൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍. മുന്‍ നിയമനിര്‍മാതാവ് അക്തര്‍ ഹസന്‍ റസ് വിയുടെ മകനാണ് റിസ് വി.

ഇരകള്‍ വിദേശികള്‍

ഇരകള്‍ വിദേശികള്‍

ഇസ്താന്‍ബുളിലെ നൈറ്റ് ക്ലബ്ബില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെ സാന്റായുടെ വേഷം ധരിച്ചെത്തിയ അക്രമി നടത്തിയ ആക്രമണത്തില്‍ 15ഓളം വിദേശികളും കൊല്ലപ്പെട്ടിരുന്നു. രണ്ട് ലൈബനീസ് പൗരന്മാരും അഞ്ച് സൗദി പൗരന്മാരും രണ്ട് ഇന്ത്യക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് തുര്‍ക്കി സ്ഥിരീകരിച്ചു.

വിദേശകാര്യ മന്ത്രി ട്വീറ്റില്‍

ഇസ്താന്‍ബുള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചതായി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജാണ്
ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ അംബാസിഡര്‍ ഇസ്താന്‍ബുളിലേക്ക് തിരിച്ചതായും ട്വീറ്റില്‍ പറയുന്നു.

പിതാവ് തുര്‍ക്കിയിലേക്ക്

പിതാവ് തുര്‍ക്കിയിലേക്ക്


റിസ് വിയുടെ പിതാവ് അക്തര്‍ ഹസ്സന്‍ റിസ് വിയ്ക്ക് തുര്‍ക്കിയിലേക്ക് പോകുന്നതിനുള്ള വിസ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഫോണില്‍ സംസാരിച്ച സുഷമ സ്വരാജ് വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള എല്ലാ നടപടികളും നടത്തിയതായി ഇന്ത്യന്‍ അംബാസിഡര്‍ വ്യക്തമാക്കി.

ആരെയും വെറുതെ വിട്ടില്ല

ആരെയും വെറുതെ വിട്ടില്ല

തുര്‍ക്കിയിലെ ജനത്തിരക്കേറിയ റെയ്‌ന നൈറ്റ് ക്ലബ്ബില്‍ പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ പുലര്‍ച്ചെ 1.15നാണ് സാന്റാക്ലോസിന്റെ വേഷം ധരിച്ചെത്തിയ ആക്രമകാരി പാര്‍ട്ടിയ്‌ക്കെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഗേറ്റിലുണ്ടായിരുന്ന സാധാരണക്കാരനെയും പൊലീസ് ഉദ്യോഗസ്ഥനെയും അക്രമി വധിച്ചു.

പ്രതിയെവിടെ

പ്രതിയെവിടെ

ആക്രമണത്തെ തുടര്‍ന്ന് കുറ്റവാളിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പുതുവത്സരത്തില്‍ തുര്‍ക്കിയെ നടുക്കിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

English summary
Abis Rizvi, the son of former lawmaker Akhtar Hasan Rizvi. The other has been identified as Khushi Shah, a resident of Gujarat. Sushama Swaraj tweeted the names with updation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X