കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ജീവനക്കാരിക്കുനേരെയുണ്ടായ പീഡനം, മലയാളികള്‍ അറസ്റ്റില്‍

  • By Sruthi K M
Google Oneindia Malayalam News

പൂനെ: ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മലയാളികളും അറസ്റ്റില്‍. ഐടി ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം അഞ്ച് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പൂനെയിലാണ് ക്രൂര പീഡനം അരങ്ങേറിയത്.

യുവതിയുടെ പരാതിയില്‍ മലയാളികളടക്കം അഞ്ച് യുവാക്കളെയും ഒരു സ്ത്രീയെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനാണ് യുവതിയെ ഈ ചതിയില്‍പെടുത്തിയത്. സഹപ്രവര്‍ത്തകനായ അഭിനയ് എന്ന യുവാവാണ് കേസിലെ മുഖ്യപ്രതി. 24കാരിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

haryana-rape

കമ്പനി നടത്തിയ ഒരു പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. യുവതിയെ ചായ കുടിക്കാന്‍ അഭിനയ് ക്ഷണിക്കുകയായിരുന്നു. ഹോട്ടലിലെത്തിയ യുവതിയെ മയക്കുമരുന്ന് കൊടുത്ത് ബോധം കെടുത്തിയാണ് പീഡിപ്പിച്ചത്. അഭിനയ് സാഹിയുടെ സുഹൃത്തുക്കളാണ് മറ്റ് പ്രതികള്‍. ആനന്ദ് പ്രഹഌദ് ചാനാര്‍ എന്ന മലയാളിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

30വയസിന് ഇടയിലുള്ള യുവാക്കളാണ് അക്രമം നടത്തിയിരിക്കുന്നത്. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയുടെ മുറിയില്‍വെച്ചാണ് പീഡനം നടക്കുന്നത്. ബോധം തെളിഞ്ഞപ്പോള്‍ താന്‍ ഏതോ ഒരു അപാര്‍ട്‌മെന്റിലായിരുന്നുവെന്ന് യുവതി പറയുന്നു. പീഡനം നടന്നുവെന്ന് താന്‍ ആദ്യം അറിഞ്ഞിരുന്നില്ല. വൈദ്യ പരിശോധനയ്ക്കുശേഷമാണ് താന്‍ ക്രൂര പീഡനത്തിനിരയായതെന്ന് ബോധ്യപ്പെട്ടതെന്ന് യുവതി പറയുന്നു.

English summary
It employee gangraped by collage and friends in pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X