'അഴിമതിക്കാർ ചേർന്നാണ് ഇന്ത്യ സഖ്യമുണ്ടാക്കിയത്, അവർ കൊള്ളയടിച്ച പണം ജനങ്ങൾക്ക് തിരികെ നൽകും'; മോദി
ഡൽഹി: ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഖ്യമുണ്ടാക്കിയത്.അവരെ ഭയക്കുന്നില്ല. ജനങ്ങളിൽ നിന്നും അവർ കൊള്ളയടിച്ച പണം ജനങ്ങൾക്ക് തന്നെ തിരികെ കൊടുക്കുമെന്നും മോദി പറഞ്ഞു. ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. രാജ്യത്ത് സംഭവിക്കില്ലെന്ന് കരുതിയ പലതും എൻ ഡി എ സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. മീററ്റിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നത് കൊണ്ടാണ് ചിലർ വിറയ്ക്കുന്നത്. എന്റെ പോരാട്ടം അഴിമതിക്കെതിരെയാണ്. അതുകൊണ്ടാണ് ചിലർ ഇന്ന് അഴിക്കുള്ളിൽ ആയിരിക്കുന്നത്. അഴിമതി നടത്തിയവർ എത്ര വലിയവർ ആയാലും അവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കും. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുക മാത്രമല്ല ചെയ്യുന്നത്. എൻ്റെ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചവർ ആരായാലും ,അവർ മോഷ്ടിച്ച സമ്പത്ത് ജനങ്ങൾക്ക് തിരികെ നൽകുമെന്നത് എൻ്റെ ഉറപ്പാണ്', മോദി പറഞ്ഞു.

സംഭവിക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സര്‍ക്കാര്‍ നടപ്പിലാക്കി, അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചു, മുത്തലാഖ് നിരോധിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചുവെന്നും മോദി മീററ്റില്‍ പറഞ്ഞു
'ഇന്ത്യ ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നപ്പോൾ, ഇന്ത്യയുടെ ദാരിദ്ര്യ നിരക്ക് കുതിച്ചുയരുകയായിരുന്നുവെന്ന് നിങ്ങളെ എല്ലാവരെയും ഞാൻ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയപ്പോൾ, 25 കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിൽ നിന്നും കരകയറി. ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമ്പോൾ, ദാരിദ്ര്യം തുടച്ചുനീക്കും, മധ്യവർഗം രാജ്യത്തിന്റെ ശക്തിയായി മാറും.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സർക്കാർ രൂപീകരിക്കാൻ മാത്രമല്ല, ഇന്ത്യയെ വികസിപ്പിക്കാനും ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റാനുമുള്ളതാണ്.ഇതുവരെ വികസനത്തിൻ്റെ ട്രെയിലർ മാത്രമേ കണ്ടിട്ടുള്ളൂ. നമുക്ക് രാജ്യത്തെ വളരെയധികം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്', പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കും എൻ ഡി എ സർക്കാരിനുമെതിരെ ആഞ്ഞടിച്ചു. പാവപ്പെട്ടവരിൽനിന്ന് ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരുമായി മാച്ച് ഫിക്സിങ് നടത്തുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ജനങ്ങൾ ഇത്തവണ കരുതി വോട്ട് ചെയ്തില്ലെങ്കിൽ മാച്ച് ഫിക്സിങ് വിജയിക്കുമെന്നും രാജ്യത്തെ ജനാധിപത്യം തന്നെ ഇല്ലാതാകുമെന്നും രാഹുൽ പറഞ്ഞു.












Click it and Unblock the Notifications