കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് നാല് ദിവസം, എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിലും മരുമകന്റെ സ്ഥാപനങ്ങളിലും ഐടി റെയ്ഡ്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിലും മരുമകന്റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 8 സ്ഥലങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്..അതില്‍ നാലെണ്ണവും സ്റ്റാലിന്റെ മകള്‍ സെന്താമരൈ, മരുമകന്‍ ശബരീശന്‍ എന്നിവരുടെ ചെന്നൈയിലുളള വീടുകളും സ്ഥാപനങ്ങളുമാണ്.

തേനംപെട്ടി, നീലങ്കരൈ എന്നിവിടങ്ങളില്‍ സ്റ്റാലിന്റെ മകള്‍ക്കുളള വീടുകളില്‍ ആണ് വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആദായ നികുതി വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നാണ് വിവരം. ഡിഎംകെയുടെ ഐടി വിഭാഗത്തിലെ കാര്‍ത്തിക് മോഹന്‍ അടക്കമുളളവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും ചില പരിശോധനകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

stalin

പരിശോധനകളില്‍ ഇതുവരെ പണമോ രേഖകളോ പിടിച്ചെടുത്തിട്ടില്ല എന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പ് പരിശോധനകള്‍ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയം പ്രതികാരം തീര്‍ക്കാനാണ് റെയ്ഡുകള്‍ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍ക്ക് മുന്നില്‍ ഡിഎംകെ മുട്ടുമടക്കില്ലെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ റെയ്ഡ് ആണെന്നും ഡിഎംകെ ജനറല്‍ സെക്രട്ടറി ദുര്‍വിമുരുഗന്‍ പ്രതികരിച്ചു.

Recommended Video

cmsvideo
കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

എംകെ സ്റ്റാലിനും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഞാന്‍ എംകെ സ്റ്റാലിന്‍ ആണ്. ഈ സ്റ്റാലിന്‍ അടിയന്തരാവസ്ഥയേയും മിസയേയും നേരിട്ടിട്ടുണ്ട്. ഈ ഐടി വകുപ്പിന്റെ പരിശോധനകള്‍ കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താനാവില്ല. തങ്ങള്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനസ്സിലാക്കണം എന്നാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. അണ്ണാ ഡിഎംകെ സര്‍ക്കാരിനെ സംരക്ഷിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇത് ഡിഎംകെയാണ്. താന്‍ കലൈഞ്ജറുടെ മകനാണ്. ഇതുകൊണ്ടൊന്നും ഭയക്കില്ലെന്നും ജനങ്ങള്‍ ഏപ്രില്‍ 6ന് ഇതിന് മറുപടി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുകയാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഡിഎംകെ പരാതി നല്‍കിയിട്ടുണ്ട്.

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
IT raid at MK Stalin's daughter's houses and son in law's offices in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X