യെഡിയൂരപ്പയെ ഞെട്ടിച്ച് 50 ഇടങ്ങളില്‍ റെയ്ഡ്; 300 ഉദ്യോഗസ്ഥര്‍!! ആ പ്രസ്താവന തിരിച്ചടിച്ചോ?
ബെംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പയെ ഞെട്ടിച്ച് കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ്. കേന്ദ്ര ഏജന്‍സിയായ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. ഒരേ സമയം 50 ഇടങ്ങളില്‍ പരിശോധന തുടങ്ങുകയായിരുന്നു. യെഡിയൂരപ്പയുടെ മകന്‍, വിശ്വസ്തര്‍ എന്നിവരുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടക്കുകയാണ്.
മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവയ്ക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസ്താവന നടത്തുകയും ചെയ്ത യെഡിയൂരപ്പയുടെ നീക്കം ഏറെ ചര്‍ച്ചയായിരുന്നു. തൊട്ടുപിന്നാലെ നടക്കുന്ന റെയ്ഡിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ബെംഗളൂരു, ബാഗല്‍കോട്ട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. 300 ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നീക്കം ബിജെപിയിലെ പ്രമുഖ നേതാക്കളാരും അറിഞ്ഞിട്ടില്ലെന്നാണ് വിവരം. യെഡിയൂരപ്പ മുഖ്യമന്ത്രി പദവി ഒഴിഞ്ഞെങ്കിലും കര്‍ണാടകത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. ഇദ്ദേഹവുമായി അടുപ്പമുള്ളവരുടെ വീടുകളിലും റെയ്ഡ് നടന്നു.

റെയ്ഡിനെ കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറയുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് തുടങ്ങിയ വേളയിലാണ് അറിയുന്നത്. കര്‍ണാടക സര്‍ക്കാരുമായി ബന്ധമില്ലാത്ത റെയ്ഡാണിത്. കാര്യങ്ങള്‍ പരിശോധിക്കാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും ബൊമ്മൈ പറഞ്ഞു. കര്‍ണാടകത്തിലെ ഉന്നത ബിജെപി നേതാക്കള്‍ പോലും റെയ്ഡ് അറിഞ്ഞിരുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യെഡിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാണ് വിജയേന്ദ്ര. യെഡിയൂരപ്പയുടെ മുന്‍ പിഎ ആണ് ഉമേഷ്. രണ്ട് പേരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ഉമേഷിന്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സര്‍ക്കിളിലെ സ്ഥാപനങ്ങളിലുമാണ് പരിശോധന. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു.

വ്യവസായികള്‍, കരാറുകാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. നികുതി വെട്ടിപ്പ് നടത്തി ചിലര്‍ വന്‍ ലാഭം കൊയ്യുന്നു എന്ന വിവരത്തെ തുടര്‍ന്നാണത്രെ റെയ്ഡ്. കര്‍ണാടക ജലസേചന വകുപ്പുമായി ബന്ധമുള്ളവരില്‍ നിന്ന് ചില രഹസ്യ വിവരം ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. യെഡിയൂപ്പ മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ ജലസേചന പദ്ധതികളില്‍ അഴിമതി നടന്നു എന്ന ആരോപണവുമുണ്ട്.

ജലസേചന പദ്ധതികള്‍ നടപ്പാക്കുന്നതിന് കോടികളുടെ കൈക്കൂലി വാങ്ങിയെന്ന വിവരമാണ് ആദായ നികുതി വകുപ്പിന് ലഭിച്ചത്. ഉമേഷിന്റെ വീട്ടില്‍ നിന്ന് നാല് ബാഗുകളില്‍ രേഖകള്‍ പിടിച്ചെടുത്തു. യെഡിയൂപ്പ മുഖ്യമന്ത്രിയായിരിക്കെ ഫയലുകളുടെ കൈമാറ്റം പ്രധാനമായും നടത്തിയത് ഉമേഷ് ആയിരുന്നു. ഉമേഷിന്റെ ബന്ധുവിന്റെ ആറ് കേന്ദ്രങ്ങളിലും റെയ്്ഡ് നടന്നു.

യെഡിയൂരപ്പ പ്രതിപക്ഷ നേതാവായിരിക്കെ ഉമേഷ് ബെംഗളൂരു കോര്‍പറേഷനില്‍ ഡ്രൈവറായിരുന്നു. യെഡിയൂരപ്പയുടെ പിഎ ആയ ശേഷമാണ് അതിവേഗം വളര്‍ന്നത്. ബെംഗളൂരുവില്‍ ഉള്‍പ്പെടെ ഇദ്ദേഹം വന്‍ തോതില്‍ ആസ്തികളുണ്ടാക്കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമലയുടെ വീട്ടിലും റെയ്ഡ് നടന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് റെയ്ഡ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ബിജെപിയിലെ ഗ്രൂപ്പ് പോര് ശക്തമായതിനെ തുടര്‍ന്നാണ് യെഡിയൂരപ്പയെ മുഖ്യമന്ത്രി പദവിയില്‍ നിന്ന് കേന്ദ്ര നേതൃത്വം നീക്കിയത്. അടുത്തിടെ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ യെഡിയൂരപ്പ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പുകളില്‍ മോദി തരംഗം ബിജെപിയെ സഹായിക്കില്ലെന്നായിരുന്നു യെഡിയൂരപ്പ പറഞ്ഞത്. ഉപതിരഞ്ഞെടുപ്പ് ചുമതല വിജയേന്ദ്രയ്ക്ക് നല്‍കാത്തതിലും ബിജെപിയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications