കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ അപകടകാരിയായ രാഷ്ട്രീയക്കാരൻ; തിരഞ്ഞെടുപ്പ് ജയിക്കാൻ എന്തും ചെയ്യുമെന്ന് രാമചന്ദ്ര ഗുഹ!!

Google Oneindia Malayalam News

Recommended Video

cmsvideo
അമിത് ഷാ അപകടകാരിയായ രാഷ്ട്രീയക്കാരൻ ! | Oneindia Malayalam

ദില്ലി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ. തെരഞെടുപ്പില്‍ ജയിക്കാനായി ഭിന്നിപ്പിക്കും, ധ്രുവീകരണം നടത്തും, പരസ്പരം പകയുണ്ടാക്കും, അക്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊക്കെ വേണ്ടി ഒരു ഗ്യാങിന്റെ തലവനായി അദ്ദേഹം പ്രവർത്തിക്കുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

<strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !</strong>ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: മോദി ശിവലിംഗത്തിന് മുകളില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയെന്ന് !

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റഎ പരാമർശം. അതേസമയം സ്ത്രീകള്‍ക്ക് ദൈവത്തിന് മുന്നില്‍ സമത്വം ലഭിക്കേണ്ട സമയമാണിതെന്ന്ബെംഗളൂരുവിലെ ഒരു ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹത്തില്‍ മൂന്ന് തരത്തിലുള്ള സമത്വമാണ് ഉള്ളത്. നിയമത്തിന് മുന്നിലുള്ള സമത്വം, നിത്യ ജീവിതത്തിലുള്ള സമത്വം, ദൈവങ്ങള്‍ക്ക് മുന്നിലുള്ള സമത്വം. ദൈവത്തിന് മുന്നില്‍ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് രാമചന്ദ്ര ഗുഹ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ദളിതർ സ്ത്രീകളേക്കാള്‍ പുരോഗതി നേടിയിട്ടുണ്ട്

ദളിതർ സ്ത്രീകളേക്കാള്‍ പുരോഗതി നേടിയിട്ടുണ്ട്

മതപരതയ്ക്കും വിശ്വാസങ്ങള്‍ക്കും തീര്‍ത്ഥാടനങ്ങള്‍ക്കും ഇന്ത്യയില്‍ വലിയ പ്രാധാന്യമാണുള്ളത്. ഈ സാഹചര്യത്തില്‍ മാത്രം ദളിതർ സ്ത്രീകളേക്കാള്‍ പുരോഗതി നേടിയിട്ടുണ്ടെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ ഒരു ദൈനംദിന യാഥാര്‍ത്ഥ്യമായി ഇന്ത്യയില്‍ മാറുകയാണെന്നാണ് മീ ടു പ്രചാരണത്തിന്റെ ഭാഗമായി പുറത്തു വന്ന വാര്‍ത്തകള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷേത്ര പ്രവേശനം

ക്ഷേത്ര പ്രവേശനം

90 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ദളിത് വിഭാഗക്കാരായ ആളുകള്‍ക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയില്‍ ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹിക പരിഷ്കർത്താക്കളാണ് ഇതിന് മാറ്റം വരുത്തിയത്. വൈക്കം ക്ഷേത്രത്തിൽ ഒബിസി, പട്ടിക വിഭാഗത്തില്‍ നിന്നുമുള്ള മൂന്ന് പേര്‍ കൈകോര്‍ത്ത് പിടിച്ച് ക്ഷേത്ര പ്രവേശനം നടത്തി.അവര്‍ അടികൊണ്ട് വീണപ്പോള്‍ മറ്റ് മൂന്ന് പേര്‍ അതേറ്റെടുത്തു. ഇന്ത്യയിലുടനീളമുള്ള ക്ഷേത്ര പ്രവേശനത്തിന് തുടക്കം കുറിച്ചത് ഇവിടെനിന്നാണെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി ബിജെപിക്കൊപ്പമില്ല

എസ്എൻഡിപി ബിജെപിക്കൊപ്പമില്ല


അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. എസ്എന്‍ഡിപി സുപ്രീം കോടതി വിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട സമരത്തില്‍ എസ്എന്‍ഡിപി ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞദിവസം ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് വെള്ളാപ്പളളി രംഗത്ത് വന്നത്.

അമിത് ഷാക്കെതിരെ പിണറായിയും രംഗത്ത്

അമിത് ഷാക്കെതിരെ പിണറായിയും രംഗത്ത്

ശബരിമലയില്‍ സമരം ചെയ്യുന്നവരെ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ലെന്നും ഇതു പിണറായി സര്‍ക്കാര്‍ ചെവി തുറന്നുകേട്ടോളൂ എന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമായിരിക്കണം. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ അറിയില്ല. ശബരിമല വിഷയത്തില്‍ ബിജെപി കുപ്രചരണം നടത്തുന്നു. അമിത്ഷായുടെ വാക്ക് കേട്ടി ആര്‍എസ്എസുകാര്‍ കളിക്കാന്‍ വന്നാല്‍ അത് വല്ലാത്ത കളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
It’s time women are given equality in the eyes of god: Ramachandra Guha on Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X