ഇന്ത്യ ഇറ്റലിയെ തോൽപ്പിച്ചിട്ടില്ല, കളിച്ചത് ഇറ്റലിയെ ദുർബലരായ ക്ലബ്ബിനോട്! വാർത്ത വ്യാജം

  • By: മരിയ
Subscribe to Oneindia Malayalam

അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇറ്റലിയെ തോല്‍പ്പിച്ചെന്ന വാര്‍ത്ത കെട്ടുകഥയെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ആദ്യം ഇത്തരം ഒരു വാര്‍ത്ത പുറത്തുവിട്ടു. തുടര്‍ന്ന് പ്രമുഖ മാധ്യമങ്ങളെല്ലാം ഇന്ത്യന്‍ ടീമിനെ പ്രകീര്‍ത്തിച്ച് വാര്‍ത്തകള്‍ എഴുതി.

സർക്കാരിന് അഹങ്കാരവും അഹന്തയും, പുതിയ പദ്ധതികൾ ഒന്നും പോലും പ്രഖ്യാപിയ്ക്കാനില്ല: ചെന്നിത്തല

ഇനി ശനിയാഴ്ചയും സ്കൂളിൽ പോകണം, പ്രവൃത്തി ദിവസങ്ങളിൽ അധ്യാപക പരിശീലനം ഉണ്ടാകില്ല

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം ഇറ്റലി ടീമിനെ 2-0ന് തോല്‍പ്പിച്ചു എന്നായിരുന്നു വാര്‍ത്ത. ഇന്ത്യന്‍ ടീമിന്റേത് ചരിത്ര വിജയമെന്നാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇറ്റലിയിലെ ക്ലബ് ചാമ്പ്യന്‍ഷിപ്പായ ല ലീഗയിലെ താഴ്ന്ന ഗണത്തില്‍പ്പെടുന്ന ടീമുകളിലെ കളിക്കാരോടാണ് ഇന്ത്യന്‍ ടീം കളിച്ചത്. എന്നാല്‍ ഇറ്റലിയുടെ ദേശീയ ടീമിനെ ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചു എന്ന തരത്തിലാണ് വാര്‍ത്ത പുറത്തുവിട്ടത്.

Football

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരം ഒരു മത്സരം നടന്നതായി പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതേ കുറിച്ച് പ്രതികരിയ്ക്കാന്‍ ഇല്ലെന്നാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിലാപാട്.

English summary
It was a fake news that Indian football team defeated Italian team.
Please Wait while comments are loading...