കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ട്: ഇറ്റാലിയന്‍ കോടതി

Google Oneindia Malayalam News

ദില്ലി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികേപ്ടര്‍ ഇടപാടില്‍ 15 ദശലക്ഷത്തോളം ഒരു പങ്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇറ്റാലിയന്‍ കോടതി. വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിക്ക് ഇടപാടില്‍ പങ്കുണ്ടെന്നും മിലാന്‍ അപ്പീല്‍ കോടതി ഉത്തരവില്‍ പറയുന്നു.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന് വിവിഐപി ഹെലികോപ്ടറുകളുടെ കരാര്‍ നല്‍കിയതിന് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് ഏപ്രില്‍ എട്ടിന് കോടതി പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് നല്‍കിയ അഴിമതി പണം മുഴുവനായോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗമോ എസ്പി ത്യാഗിയിലേയ്ക്കാണ് എത്തിയതെന്നതിന് വ്യക്തമായ തെളിവുണ്ടെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

Agusta Westland

എന്നാല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുത്തിട്ടുണ്ടെന്നും ബാക്കി കാര്യങ്ങളില്‍ സിബിഐ അന്വേഷമം നടക്കട്ടെയെന്നും മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി പ്രതികരിച്ചു.

10 മുതല്‍ 15 ദശലക്ഷം വരെ ഡോളറിന്റെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും 225 പേജുള്ള കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എസ്പി ത്യാഗിയുടെ കുടുംബത്തില്‍പ്പെട്ട മൂന്ന് പേര്‍ക്ക് പണമായും ഓണ്‍ലൈന്‍ കൈമാറ്റം വഴിയും അഴിമതി പണം എത്തിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

English summary
An Italian court order that reportedly accuses the previous Congress-led UPA government of not sharing critical documents with investigators has revived the massive controversy over the Rs. 3,600 crore AgustaWestland deal for VVIP choppers. The order also alleges that there is "reasonable belief" corruption took place and former Air Force Chief SP Tyagi was involved.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X