ജിഎസ്ടി ബില്‍; കേന്ദ്രം പ്രതിപക്ഷത്തിന്റെ പിന്തുണ തേടി
ദില്ലി: തിങ്കളാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചരക്ക് സേവന നികുതി ബില്‍ പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ദേശീയ പ്രാധാന്യമുള്ളതാണ് ജിഎസ്ടി എന്ന് പറഞ്ഞ മോദി, ഇതിന്റെ ക്രെഡിറ്റ് ആര്‍ക്കാണ് എന്നത് സംബന്ധിച്ച് പ്രശ്‌നമല്ലെന്ന് വ്യക്തമാക്കി.
സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയത്. എംപിമാരെല്ലാം പ്രതിനിധീകരിക്കുന്നത് ജനങ്ങളെയും പാര്‍ട്ടികളെയുമാണെന്നും അതുകൊണ്ട് തന്നെ ദേശീയ താത്പര്യം കണക്കിലെടുത്ത് ജിഎസ്ടി ബില്‍ പാസാക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്നും മോദി പറഞ്ഞു.

ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ വിശ്വാസക്കുറവിന്റെ പ്രശ്‌നമുണ്ട്. ഈ സാഹചര്യത്തില്‍ ബില്ലുമായി മുന്നോട്ട് പോകാന്‍ എങ്ങിനെ സര്‍ക്കാറിന് കഴിയുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് ചോദിച്ചു. പിന്തുണയ്ക്കുന്നത് ബില്ലുകളുടെ മെറിറ്റ് നോക്കിയായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജിഎസ്ടിയുടെ കാര്യത്തില്‍ സമഗ്രമായ കരടാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പാര്‍ലമെന്റിലെ മണ്‍സൂണ്‍ കാല സമ്മേളനം ശബ്ദമുഖരിതമാകുമെന്ന കാര്യം ഉറപ്പാണ്. കശ്മീര്‍, അരുണാചല്‍ പ്രദേശ് വിഷയങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശ് വിഷയത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും സര്‍ക്കാറിനെ ആക്രമിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും ചടര്‍ച്ച ചെയ്യുമെന്നായിരുന്നു പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാറിന്റെ മറുപടി.












Click it and Unblock the Notifications