കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പുതിയ ശത്രുക്കള്‍; കുതന്ത്ര രാഷ്ട്രീയ കളരി!! എല്ലാം ബിജെപി കളിയെന്ന് ആരോപണം

ഇവരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടി സ്ഥാപക അംഗമായിരുന്ന യോഗേന്ദ്ര യാദവിന്റെ സ്വരാജ് അഭിയാനും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ കോണ്‍ഗ്രസിന് കൂടുതല്‍ ശത്രുക്കള്‍ ഉടലെടുക്കുന്നു. നിരവധി പാര്‍ട്ടികളാണ് അടുത്തിടെ രൂപീകരിക്കപ്പെട്ടത്. കൂടാതെ പുതിയ മുന്നണികളും. മിക്ക പാര്‍ട്ടികളുടെയും ലക്ഷ്യം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ്. ചെറുപാര്‍ട്ടികള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ബിജെപി തരംതാണ തിരഞ്ഞെടുപ്പ് തന്ത്രമാണ് പയറ്റുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കിയിരിക്കെയാണ് കര്‍ണാടകയില്‍ പുതിയ പാര്‍ട്ടികള്‍ വര്‍ധിക്കുന്നത്. ഏറ്റവും ഒടുവില്‍ രൂപീകൃതമായത് ഭാരതീയ ജനശക്തി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയാണ്. ഇവരുടെ ലക്ഷ്യം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതുമാത്രം. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കര്‍ണാടകയിലെ രാഷ്ട്രീയ ചിത്രം മാറുന്ന കാഴ്ചയാണിപ്പോള്‍...

 ഇറാഖില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെ? സുഷമാ സ്വരാജ് പറയുന്നു, എല്ലാത്തിനും ഇറാഖില്‍ നിന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെ? സുഷമാ സ്വരാജ് പറയുന്നു, എല്ലാത്തിനും

പുതുവര്‍ഷ ദിനത്തില്‍

പുതുവര്‍ഷ ദിനത്തില്‍

കര്‍ണാടകക്കാരുടെ പുതുവര്‍ഷ ദിനത്തിലാണ് ഭാരതീയ ജനശക്തി കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടത്. നിരവധി വിവാദത്തില്‍പ്പെട്ട മുന്‍ പോലീസ് ഓഫീസര്‍ അനുപണ ഷേണായ് ആണ് സ്ഥാപക. സിദ്ധാരാമയ്യ സര്‍ക്കാരുമായി ഉടക്കിയാണ് രണ്ടു വര്‍ഷം മുമ്പ് ഇവര്‍ സര്‍വീസില്‍ നിന്ന് പുറത്തായത്. തിരിച്ചുകയറാന്‍ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണിപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. ബിജാപുര ജില്ലയിലെ ബാസവന ഭഗവതിയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ 20ല്‍ താഴെ മാത്രം അംഗങ്ങളാണ് പങ്കെടുത്തത്. കോണ്‍ഗ്രസിനെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുമെന്ന് അനുപണ ഷേണായ് സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു.

12ഓളം ചെറിയ പാര്‍ട്ടികള്‍

12ഓളം ചെറിയ പാര്‍ട്ടികള്‍

കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ അഴിമതി മുക്തമാക്കണം. അതിന് കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണം- ഇതാണ് അനുപമ ഷേണായിയുടെ വാദം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 12ഓളം ചെറിയ പാര്‍ട്ടികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട് കര്‍ണാടകയില്‍. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി കഴിഞ്ഞ നവംബറില്‍ രൂപീകൃതമായ പാര്‍ട്ടിയാണ് അഖിലേന്ത്യാ മഹിളാ എംപവര്‍മെന്റ് പാര്‍ട്ടി. ബിസിനസുകാരിയായ നൗഹിറ ശൈഖ്് ആണ് പാര്‍ട്ടി തുടങ്ങിയത്. ജാതിക്കും മതത്തിനും അതീതമായി സ്ത്രീകളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് നൗഹിറ പറയുന്നു. കര്‍ണാടകയില്‍ വനിതാ മുഖ്യമന്ത്രി വരണമെന്നും അവര്‍ പറയുന്നു. 100 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

വേറെയും ചിലര്‍

വേറെയും ചിലര്‍

കര്‍ണാടക പ്രജാ സംയുക്ത രംഗ എന്ന പാര്‍ട്ടി അടുത്തിടെ രൂപീകൃതമായിരുന്നു. പ്രശസ്ത കന്നഡ സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംഎല്‍എയുമായ വറ്റല്‍ നാഗരാജ് ആണ് പാര്‍ട്ടി സ്ഥാപിച്ചത്. ഇവരും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. ആംആദ്മി പാര്‍ട്ടി സ്ഥാപക അംഗമായിരുന്ന യോഗേന്ദ്ര യാദവിന്റെ സ്വരാജ് അഭിയാനും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. മാണ്ഡ്യയിലാണ് പാര്‍ട്ടി മല്‍സരിക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു. പക്ഷേ, യോഗേന്ദ്ര യാദവ് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎം, മായാവതിയുടെ ബിഎസ്പി, ശരത് പവാറിന്റെ എന്‍സിപി എന്നിവരും കര്‍ണാടകയില്‍ മല്‍സര രംഗത്തുണ്ടാകും.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

ബിഎസ്പി, എന്‍സിപി എന്നീ കക്ഷികള്‍ ജെഡിഎസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലാകുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഉവൈസി ഇവര്‍ക്കൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ജെഡിഎസിന് താല്‍പ്പര്യമില്ല. ഹിന്ദു ഉന്നത ജാതിക്കാരുടെ വോട്ടുകള്‍ നഷ്ടപ്പെടുമോ എന്നതാണ് ജെഡിഎസിന്റെ ഭയം. അതേസമയം, എംഐഎം കര്‍ണാടകയില്‍ മല്‍സരിക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍. ഉവൈസിയുടെ പാര്‍ട്ടിയെ കര്‍ണാടകയില്‍ മല്‍സരിപ്പിക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ ആരോപിച്ചു. മായാവതി ജെഡിഎസിനൊപ്പം ചേരുന്നത് ബിജെപിക്ക് ശക്തി പകരുകയും മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകുയും ചെയ്യുമെന്നു കോണ്‍ഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു.

 റോഹിംഗ്യകള്‍ക്ക് പിന്നില്‍ ദുരൂഹ ശക്തികള്‍; രാജ്യം കുഴപ്പത്തിലാക്കും!! ജനസംഖ്യയില്‍ മാറ്റംവരും റോഹിംഗ്യകള്‍ക്ക് പിന്നില്‍ ദുരൂഹ ശക്തികള്‍; രാജ്യം കുഴപ്പത്തിലാക്കും!! ജനസംഖ്യയില്‍ മാറ്റംവരും

English summary
It's Raining Parties in Karnataka This Election Season; Congress Sees BJP Hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X