ഗൗരി ലങ്കേഷിന്റെ കൊലപാതകം; പോലീസ് ഇരുട്ടിൽ തപ്പുകയല്ല, കൊലപാതകിയെ കുറിച്ച് സൂചന

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകിയെക്കുറിച്ച് സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി രാമലുംഗ റെഡ്ഡി. പ്രതിയെക്കുറിച്ചുളള വിവരങ്ങൾഇപ്പോള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും കേസ് അന്വേഷണം തൃപ്തികരമെന്നും മന്ത്രി പറഞ്ഞു. കേസ് അന്വേഷണത്തിൽ പുരോഗതിയെന്നുമില്ലെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി നേരിട്ടെത്തിയത്.

റോഹിങ്ക്യന്‍ ജനതയ്ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം; പിന്തുണച്ച് മലാല

കേസ് അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടറുമാര്‍ ഉള്‍പ്പെടെ 44 പേരെ പുതുതായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്.

gouri lenkesh

ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തമായ ആള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ രേഖ ചിത്രം തയാറാക്കാനും കഴിഞ്ഞിരുന്നില്ല. വീട്ടിലും ഓഫിസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകള്‍ ഓഫിസില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
After a meeting with Chief Minister, Siddaramaiah, DG and IG, R.K. Dutta, SIT chief, B.K. Singh, Bengaluru city police commissioner, T. Suneel Kumar and intelligence chief, A.M. Prasad, home minister, R. Ramalinga Reddy said the SIT was expediting the investigation. "We are exploring the right and left wing and other angles," the state home minister said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്