ചായ വിറ്റു നടന്നയാൾ പ്രധാനമന്ത്രിയായത് മാതൃകാപരം... ഉച്ചകോടിയിൽ മോദിയെ അഭിനന്ദിച്ച് ഇവാങ്ക

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ആഗോള സംരംഭകരുടെ സമ്മേളനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ നല്ലെരു സുഹൃത്തായി ട്രംപ് എന്നും അമേരിക്കയിൽ ഉണ്ടാകുമെന്ന് ഇവാങ്ക പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാവരും മാതൃയാക്കേണ്ട വ്യക്തിയാണ്. ഒരു ചായകച്ചവടക്കാരൻ ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ എത്തിയത് മാത്യകപരമാണെന്നു ഇവാങ്ക പറഞ്ഞു.സ്ത്രീ സംരംഭവകത്വം വനിതാ ശാക്തീകരണം എന്നീ വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷാമ സ്വരാജുമായി ചർച്ച നടത്തി.

പദ്മാവാതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാർക്ക് സുപ്രീം കോടതിയുടെ താക്കീത്

ഇന്ന് വൈകിട്ട് ഹൈദരാബാദിലെ ഫലക്മനുമ കൊട്ടരത്തിൽ ഇവാങ്കയ്ക്ക് അതിഗംഭീരമായ അത്താഴലിരുന്ന് സംഘടിപ്പിക്കും. ഇതാദ്യമായാണ് ഇന്ത്യ-യുഎസ് സംയുക്ത ഉച്ചകോടയിൽ ഇന്ത്യ അതിഥേയത്വം വഹിക്കുന്നത്. 350 അംഗങ്ങളോടൊപ്പമാണ് ഇവാങ്ക ഇന്ത്യയിലെത്തിയത്. ഇവാങ്കയോടൊപ്പം ഇന്ത്യയിലെത്തിയ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇന്റോ- അമേരിക്കൻ വംശജരാണ്.

ചിന്നമ്മയേയും കൂട്ടരേയും വിടാതെ പിടിച്ച് ആദായനികുതി വകുപ്പ്, തമിഴ്നാട്ടിൽ വീണ്ടും റെയ്ഡ്...

 സ്ത്രീ സംരംഭകർ

സ്ത്രീ സംരംഭകർ

ആഗോള സംരംഭകരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നതിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കൂടാതെ അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ 10 രാജ്യങ്ങൾ വനിതാപ്രതിനിധികളെയാണ് ഉച്ചകോടിയിലേയ്ക്ക് അയച്ചിരിക്കുന്നത്. ഇന്ത്യയിൽ പലതവണ ഇവാങ്ക എത്തിയിട്ടുണ്ടെങ്കിൽ വലിയൊരു ദൗത്യവുമായി എത്തുന്നത് ആദ്യമായാണ്.

സ്ത്രീകളുടെ ഉന്നമനം

സ്ത്രീകളുടെ ഉന്നമനം

ആഗോള തലത്തിൽ സ്ത്രീ സംരംഭകരുടെ വളർച്ച ഉയർത്തി കൊണ്ടുവരുകയെന്നാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ 'ഒന്നാമത് സ്ത്രീ, എല്ലാവര്‍ക്കും ഐശ്വര്യം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയവും. കൂടാതെ ഊര്‍ജം, ആരോഗ്യം, ലൈഫ് സയന്‍സ്, ഫിനാന്‍ഷല്‍ ടെക്‌നോളജി, മീഡിയ, സംരംഭകത്വം, കാര്‍ഷികം തുടങ്ങിയ മേഖലകളിലും ചര്‍ച്ച നടക്കും.

സ്ത്രീകളുടെ ഉന്നമനം

സ്ത്രീകളുടെ ഉന്നമനം

ആഗോള തലത്തിൽ സ്ത്രീ സംരംഭകരുടെ വളർച്ച ഉയർത്തി കൊണ്ടുവരുകയെന്നാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ 'ഒന്നാമത് സ്ത്രീ, എല്ലാവര്‍ക്കും ഐശ്വര്യം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയവും. കൂടാതെ ഊര്‍ജം, ആരോഗ്യം, ലൈഫ് സയന്‍സ്, ഫിനാന്‍ഷല്‍ ടെക്‌നോളജി, മീഡിയ, സംരംഭകത്വം, കാര്‍ഷികം തുടങ്ങിയ മേഖലകളിലും ചര്‍ച്ച നടക്കും.

ഹൈദരാബാദിൽ കനത്ത സുരക്ഷ

ഹൈദരാബാദിൽ കനത്ത സുരക്ഷ

ഇവാങ്കയുടെ സന്ദർശനത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കനത്ത് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദിലെ സ്കൂളികൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരത്തിലധികം പോലീസുകരെയാണ് ഉച്ചകോടിയുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ റോഡുകളിലെ കുന്നും കുഴിയും മാൻഹോളുകളും അടച്ചിട്ടുണ്ട്

 ഇന്ത്യ-യുഎസ് ബന്ധം

ഇന്ത്യ-യുഎസ് ബന്ധം

ഉച്ചകോടിയിലൂടെ ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നു ഇവാങ്ക പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്ക്കും യുഎസും ചേർന്ന് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഇവാങ്ക ഹൈദരാബാദിൽ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണ്. ഇന്ത്യയെക്കുറിച്ചു കൂടുതൽ മസനസിലാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ഇവാങ്ക പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Ivanka Trump, the daughter and advisor of United States President Donald Trump, met Prime Minister Narendra Modi in Hyderabad on Tuesday, ANI reported. Modi and Ivanka Trump met ahead of the Global Entrepreneurship Summit.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്