ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ഇന്ത്യയിൽ; ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കും

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശകയുമായ ഇവാങ്ക ട്രംപ് ഹൈദരാബാദിലെത്തി. ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ഇവാങ്ക ഇന്ത്യയിലെത്തിയത്.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസും ചേർന്ന് ഒരുപാടുകാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ഇവാങ്ക ഹൈദരാബാദിൽ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണ്. ഇന്ത്യയെക്കുറിച്ചു കൂടുതൽ മസനസിലാക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും ഇവാങ്ക പറഞ്ഞു.

ശരീരഭാഗത്ത് സൂചി കൊണ്ട് കുത്തി, മയക്കു മരുന്നു നൽകി, പിന്നെ ഉണ്ടായത്..... ഡേകെയറിൽ ക്രൂര പീഡനം

ഇന്ത്യ, യുഎസ് എന്നിവിടങ്ങളിൽ നിന്ന് 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ പകുതിയിധികം സ്ത്രീകളാണ്. അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ 10 രാജ്യങ്ങൾ വനിതാപ്രതിനിധികളെയാണ് അയച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസില്‍ നിന്നെത്തുന്ന പ്രതിനിധികളുടെ സംഘത്തെ നയിക്കുന്നത് ഇവാങ്കയാണ്. മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്.  നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍.

ivamka

ആഗോള തലത്തിൽ സ്ത്രീ സംരംഭകരുടെ വളർച്ച ഉയർത്തി കൊണ്ടുവരുകയെന്നാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. കൂടാതെ 'ഒന്നാമത് സ്ത്രീ, എല്ലാവര്‍ക്കും ഐശ്വര്യം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയവും. കൂടാതെ ഊര്‍ജം, ആരോഗ്യം, ലൈഫ് സയന്‍സ്, ഫിനാന്‍ഷല്‍ ടെക്‌നോളജി, മീഡിയ, സംരംഭകത്വം, കാര്‍ഷികം തുടങ്ങിയ മേഖലകളിലും ചര്‍ച്ച നടക്കും. ഇതിനു മുമ്പ് മൊറോക്കോ, കെനിയ, യുഎഇ, മലേഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ആഗോള സംരംഭക ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യമായാണ് ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നത്. മൊറോക്കോ, കെനിയ, യുഎഇ, മലേഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലായിരുന്നു ആഗോള സംരംഭക ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യമായാണ് ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നത്. ഇവാങ്കയുടെ സന്ദർശനത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
United States President Donald Trump's daughter and advisor Ivanka Trump arrived at the Rajiv Gandhi International Airport in Hyderabad early Tuesday morning.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്