കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പ്രകോപനം തുടരുന്നു; ഷെല്ലാക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചു, സൈന്യം തിരിച്ചടിക്കുന്നു

ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന് കാര്യമായ നാശനഷ്ടം സംഭവിച്ചതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇന്ന് പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് സൈനികരാണ് ഇന്ന് വീരമൃത്യു വരിച്ചത്. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പാകിസ്താന്‍ പ്രകോപനമില്ലാത്തെ ഷെല്ലാക്രമണം നടത്തിയതോടെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.

ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന് കാര്യമായ നാശനഷ്ടം സംഭവിച്ചതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് പോസ്റ്റുകള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചതായി ഇന്ത്യന്‍ സൈനിക വക്താവ് പ്രതികരിച്ചു. ഞായറാഴ്ച രാവിലെ പൂഞ്ച് സ സെക്ടറില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ പാക് സൈന്യം ആരംഭിച്ച ഷെല്ലാക്രമണത്തിലും പരിക്കേറ്റ സൈനികനാണ് കൊല്ലപ്പെട്ടത്.

terror-attack

കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് 12 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് പുറമേ ജനവാസപ്രദേശങ്ങളില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ 12 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. പാക് ആക്രമണങ്ങള്‍ ശക്തമായതോടെ അതിര്‍ത്തിയിലെ സ്‌കൂളുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ വിടവാങ്ങുകയും ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് നൂറോളം തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

English summary
J&K: Army inflicts heavy damage to Pak posts after 2 soldiers killed in Poonch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X