കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന സംഭവം:അന്വേഷണത്തിന് പ്രത്യേക സംഘം, അഞ്ച് പേര്‍ അറസ്റ്റില്‍

ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കേസന്വേഷണം വേഗത്തിലാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും പോലീസ് രൂപീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കുറ്റവാളികള്‍ ഉടന്‍ അറസ്റ്റിലാവുമെന്നും പോലീസ് വ്യക്തമാക്കി.

ആക്രമണത്തിനിടെ വെടിയേറ്റ് പരിക്കേറ്റവരാണ് അറസ്റ്റിലായ അഞ്ച് പേരില്‍ രണ്ടുപേര്‍. ഡിവൈഎസ്പി ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായ സംഭവത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായി എസ് പി വേയ്ദ് പറഞ്ഞു. നോര്‍ത്ത് ശ്രീനഗര്‍ എംപി സജാദ് ഖാലിദ് ഭട്ടിനെയാണ് സ്ഥലംമാറ്റിയിട്ടുള്ളത്. ഇദ്ദേഹത്തോട് ജമ്മു കശ്മീരിലെ പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

kashmiri-pandits

ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണ് ശ്രീനഗറിലെ ജാമിയ മസ്ജിദിന് സമീപത്തുവച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം നഗ്നനാക്കി നടത്തിയ ശേഷം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കശ്മീരിലെ വിഘടനവാദി നേതാവ് മിർവൈസ് ഉമറിന്‍റെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്ന ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണ് വെള്ളിയാഴ്ച പുലർച്ചെ ജാമിയ മസ്ജിദിന് സമീപത്തുവെച്ചായിരുന്നു സംഭവം. ജമ്മു കശ്മീരിലെ നൗഷരയില്‍ ഫറൂഖിനൊപ്പം പുലർച്ചെ പ്രാർത്ഥനയ്ക്കെത്തിയപ്പോഴാണ് സംഭവം.

ഔദ്യോഗിക ചുമതലകള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥന്‍ ജനക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായി കൊല്ലുപ്പെട്ട സംഭവത്തില്‍ കശ്മീരികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. കശ്മീരിലെ സുരക്ഷാ സേനയുടെ ക്ഷമ പരീക്ഷിക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പരമാവധി നിയന്ത്രണത്തോടെ പെരുമാറുന്ന പോലീസിനോട് ജനങ്ങൾ പ്രതികരിക്കേണ്ട രീതി ഇതല്ലെന്നും മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
Jammu and Kashmir Police on Saturday formed a Special Investigation Team (SIT) to probe the lynching of an officer outside Jamia Masjid here and said it has arrested five of the 12 persons identified in connection with the crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X