കാശ്മീരില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്‌കാര ചടങ്ങില്‍ ഗണ്‍ സല്യൂട്ട്!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കാശ്മീരില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്‌കാര ചടങ്ങിനിടെ തീവ്രവാദികളുടെ ഗണ്‍ സല്യൂട്ട്. കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഫയാസ് അഹമ്മദിന്റെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു സംഭവം.

ഖുല്‍ഗാമിലെ കൈവമോഹിലെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടക്കുമ്പോഴാണ് തീവ്രവാദ സംഘത്തിലെ ഏതാനും പേരെത്തി ഗണ്‍ സല്യൂട്ട് നടത്തിയത്. ഇത്തരത്തില്‍ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദികള്‍ എത്താറുണ്ടെന്നും പോലീസ് പറഞ്ഞു.

ഗണ്‍ സല്യൂട്ടിനൊപ്പം മുദ്രാവാക്യം തീവ്രവാദികള്‍ മുദ്രവാക്യങ്ങള്‍ വിളിച്ചതായും പോലീസ് പറഞ്ഞു.

terrorism

വെള്ളിയാഴ്ചയാണ് മിര്‍ ബസാര്‍ മേഖലയില്‍ പോലീസുകാരുടെ പരിപാടിയെ ലക്ഷ്യം വെച്ച് ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ പോലീസുകാരുമായുള്ള ഏറ്റുമുട്ടലില്‍ ഫയാസ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മൂന്ന് സാധരണക്കാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഒന്നിലധികം പേര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.

English summary
J&K: Militants give ‘gun salute’ to slain associate at funeral.
Please Wait while comments are loading...