ജമ്മു കശ്മീരിൽ സംഘര്‍ഷം: വിദ്യാർത്ഥികൾ സൈന്യത്തിനെതിരെ, പിന്നിൽ വിഘടനവാദികൾ!!

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും വിദ്യാര്‍ത്ഥികളും തമ്മിൽ സംഘര്‍ഷം. കശ്മീർ താഴ്വരയിലെ സ്കൂളുകളില്‍ സൈന്യത്തിന് മേൽക്കയ്യുള്ളതിനെ ചോദ്യം ചെയ്ത് സ്കൂൾ വിദ്യാർത്ഥികള്‍ നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം. ജമ്മു കശ്മീരിലെ പുൽവാമയിലാണ് സംഭവം. ട്രാൽ പ്രദേശത്തേയ്ക്ക് നീങ്ങിയ പ്രതിഷേധക്കാരെ സൈന്യം തടഞ്ഞതാണ് പ്രശ്നങ്ങൾക്കാധാരം.

സുരക്ഷാസേന തടഞ്ഞതോടെ സ്കൂൾ വിദ്യാര്‍ത്ഥികൾ സുരക്ഷാ സേനയ്ക്കെതിരെ കല്ലെറിയുകയായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളും സുരക്ഷാസേനയുമായുള്ള സംഘര്‍ഷം തുടരുകയാണെന്നാണ് റിപ്പോർട്ട്.

സൈനികർക്കെതിരെ നടപടി

സൈനികർക്കെതിരെ നടപടി

അറസ്റ്റ് ചെയ്ത സഹപാഠികളെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പരുഷമായി പെരുമാറിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഏപ്രിൽ 15ന് പുൽവാമയിലെ സർക്കാർ ഡിഗ്രി കോളേജിൽ നടന്ന പോലീസ് റെയ്ഡിനെതിരെയും പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ രംഗത്തെത്തിയിരുന്നു.

സേനയ്ക്കെതിരെ കല്ലെറിഞ്ഞ് വിദ്യാർത്ഥികൾ

സേനയ്ക്കെതിരെ കല്ലെറിഞ്ഞ് വിദ്യാർത്ഥികൾ

സുരക്ഷാ സേനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിട്ടു

വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏപ്രിലിൽ ഒരാഴ്ചത്തോളം അടച്ചിട്ടിരുന്നു. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കാൻ ആരംഭിച്ചതോടെ വീണ്ടും കശ്മീരിൽ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചിരുന്നു.

 ഭീകരവിരുദ്ധ ഓപ്പറേഷനെതിരെ

ഭീകരവിരുദ്ധ ഓപ്പറേഷനെതിരെ

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തുന്ന ഭീകരവിരുദ്ധ ഓപ്പറേഷനുകളെ തടസ്സപ്പെടുത്തുന്നതിനായി സൈന്യത്തിനെതിരെ കശ്മീരീ യുവാക്കള്‍ കല്ലേറുമായി രംഗത്തെത്തുന്നത് പതിവായതിന് പിന്നാലെയാണ് സൈന്യത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങുന്നത്.

English summary
Clashes erupted between security forces and school students on Monday after they took out a protest march in south Kashmir’s Pulwama district against the alleged highhandedness of security personnel, the police said. The march, which was taken out in Tral area, 35 kms from here, was stopped by the security forces.
Please Wait while comments are loading...