കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം.. ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ കല്ലേറ്

  • By Aami Madhu
Google Oneindia Malayalam News

ജമ്മുകാശ്മീരിലെ ശ്രീനഗറിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ സ്ഥാനാർഥിക്കു നേരെ കല്ലേറ്. ബിജെപി സ്ഥാനാർഥിക്കു നേരെയാണ് കല്ലേറുണ്ടായത്. വോട്ടു ചെയ്യാനായി പോയ ബന്ദിപുര ജില്ലയിലെ 15-ാം വാർഡ് ബിജെപി സ്ഥാനാർഥിയായ ആദിൽ അഹ്മദ് ബുഹ്റുവിനാണ് കല്ലേറിൽ പരിക്കറ്റത്.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

bjp-19-1463647738-12-1494555172-1

ജനാധിപത്യത്തെ ഭയക്കുന്നവരാണ് അക്രമസംഭവങ്ങൾ നടത്തുന്നതെന്ന് ബിജെപി വക്താവ് അൽത്താഫ് താക്കൂർ പറഞ്ഞു. ജില്ലയുടെ മറ്റു പല ഭാഗങ്ങളിലും കല്ലേറ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാലു ഘട്ടമായുള്ള വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്.

1100 മുൻസിപ്പൽ വാർഡുകളിൽ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരിഞ്ഞെടുപ്പ് നടന്നത്. 16ന് വോട്ടെടുപ്പ് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍.
കാശ്മീരിലെ പ്രധാന മുന്നണികളായ നാഷണൽ കോൺഫറൻസ്, പീപ്പിൾ ഡമോക്രാറ്റിക് പാർട്ടി, സിപിഎം, ബിഎസ്പി തുടങ്ങിയ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ബിജെപിയും കോൺഗ്രമാണ് മിക്കയിടങ്ങളിലും ഏറ്റുമുട്ടുന്നത്.കാശ്മീരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രധാന പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്.

English summary
J&K urban local body polls: BJP candidate injured in stone pelting in Bandipora
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X