'സെങ്കിണിക്ക് സഹായവുമായി ചന്ദ്രു'; പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് സൂര്യ, അഭിനന്ദന പ്രവാഹം
ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്ന യഥാര്‍ത്ഥ വിഷയത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് സൂര്യ നാകനായിയെത്തിയ ജയ് ഭീം. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയില്‍ നിയമപോരാട്ടം നടത്തിയ സെങ്കിണി എന്ന ആദിവാസി യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സെങ്കിണിയുടെ പേര് പാര്‍വതിയമ്മാള്‍ എന്നാണ്. ചിത്രത്തിലെ നായകന്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിലുടെയാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. പാര്‍വതിയമ്മയക്ക് 10 ലക്ഷം അവരുടെ ബാങ്കില്‍ സൂര്യ നിക്ഷേപിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 10 ലക്ഷം രൂപ സൂര്യ ബാങ്കില്‍ നിക്ഷേപിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ സൂര്യ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരില്‍ താരം നേരത്തെ ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നല്‍കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സും പറഞ്ഞിരുന്നു. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നുവെന്നും ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വ്വതിയും പീഡിപ്പിക്കപ്പെട്ടതെന്നും പാര്‍വ്വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നുവെന്നുമാണ് രാഘവ ലേറന്‍സ് പറഞ്ഞത്. ചിത്രത്തിലെ സെന്‍ഗിണി എന്ന കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമാണ് പാര്‍വ്വതിയുടെ നിലവിലെ ജീവിതം.

ചിത്രത്തിന്റെ അവസാനം പുതിയ വീട്ടിലേക്ക് മാറുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. ചെന്നൈയിലെ ഓലമേഞ്ഞ ഒരു കുടിലിലാണ് പാര്‍വ്വതിയും കുടുംബവും ഇപ്പോഴും താമസിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ജയ്ഭീം എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്,കരിലേക്കെത്തുന്നത്. ഇരുള വിഭാഗമായ ആദിവാസി സ്ത്രീ നടത്തുന്ന നിയമപോരാട്ടമാണ് കഥയില്‍ പറയുന്നത്. ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്തതായിരുന്നു ഈ സിനിമ. ഹൈക്കോടതിയില്‍ ജഡ്ജിയായി റിട്ടെയര്‍ ചെയ്ത ചന്ദ്ര എന്ന യഥാര്‍ത്ഥ അഭിഭാഷകന്‍ നടത്തിയ നിയമപോരാട്ടത്തിന്റെ കഥയായിരുന്നു സിനിമ. ചിത്ത്രതില്‍ 95 ശതമാനവും യഥാര്‍ത്ഥ സംഭവവും അഞ്ച് ശതമാനം മാത്രമാണ് സിനിമ എന്ന നിലയില്‍ കൂട്ടിചേര്‍ത്തത്.

1993ല്‍ നടന്ന സംഭവമാണിത്. 28 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ കഥ നടക്കുന്നതെന്ന് അഡ്വ. ചന്ദ്രു ചിത്രത്തിന് പിന്നാലെ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1993 ല്‍ ഒരു യോഗത്തിനായി നെയ്വേലി അടുത്തുള്ള ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ തന്റെ ഭര്‍ത്താവിനെ കാണിനില്ലെന്ന പരാതിയുമായി രാജാക്കണ്ണ് എന്നയാളുട ഭൊര്യ തന്റടുത്ത് വരികയായിരുന്നു ചന്ദ്ര പറയുന്നു. അവരുടെ പരാതിയില്‍ ഹേബി.സ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. രാജക്കണ്ണിനൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ സഹോദരിയുടെ മക്കളായ രണ്ട് പേരും കാണാനില്ലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറഞ്ഞത്.

പ്രതികള്‍ എന്ന് ആരോപിക്കപ്പെട്ട മൂന്ന് പേരും സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടുവെന്നുള്ളതിന് ചില കള്ളസാക്ഷികളേയും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാല്‍ പൊലീസ് പറഞ്ഞതും ഹാജരാക്കിയ കള്ളസാക്ഷകിളൊക്കെയും കോടതിയില്‍ തെറ്റാണെന്ന് സ്ഥാപിച്ചതാണ് ഈ കേസില്‍ ആദ്യ വിജയമായത്. സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട രാജക്കണ്ണിന്റെ സഹോദരി മക്കളെ കണ്ടെത്തി കോടതിയില്‍ എത്തിക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ ജോലി. തുടര്‍ന്ന് ഇവര്‍ കേരളത്തില്‍ ഒരു വീട്ട് ജോലി ചെയ്യുകയാണെന്നാണ് ലഭിച്ച വിവരം ഇവരെ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് രാജാക്കണ്ണ് പൊലീസ് സ്റ്റേഷനില്‍ നടന്ന ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതായി കോടതിയില്‍ തെളിയിക്കാനായത്.

പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി ഐജി പെരുമാള്‍ സ്വാമിയെ ഏല്‍പ്പിക്കുകയായിരുന്നു. ഐജിയുടെ റിപ്പോര്‍ട്ടില്‍ രാജാക്കണ്ണ് പൊലീസ് സ്റ്റേഷന്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതാണെന്ന്് തെളിയുകയായിരുന്നു. പിന്നീട് സെങ്കണിക്ക് തക്കതായ നഷ്ടപരിഹാരം നല്‍കാനും പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 1995ലാണ് കേസ് താര്‍ക്കാനായത്. ഹൈക്കോടതയില്‍ നിന്നും റിട്ടയര്‍മെന്റിന് ശേഷം ജയ് ഭീം സംവിധായകന്‍ ജ്ഞാനവേലുവുമായി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ഈ ചിത്രത്തിന് ആധാരമായ കഥ ഇദ്ദേഹത്തോട് പറയുന്നത്. ജ്ഞാനവേലുവാണ് ഇത് സിനിമയാക്കാമെന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ചന്ദ്രു പറയുന്നു. പിന്നീട് സൂര്യയെ കാണുകയും സൂര്യ ഇത് നിര്‍മ്മിക്കാമെന്ന് പറയുകയുമായിരുന്നു. ഇതിലെ ചന്ദ്ര എന്ന കഥാപാത്രം താന്‍ ചെയ്യാമെന്നും സൂര്യ ഇങ്ങോട്ട് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തില്‍ അദ്ദേഹം പറഞ്ഞപോലെ 95 ശതമാനം മാത്രമാണ് യഥാര്‍ത്ഥ സംഭവം. ചിത്രത്തില്‍ മോഷണത്തിന്റെ പേരില്‍ സെങ്കിണിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ആദിവാസികള്‍ക്ക് വേണ്ടി പോരാടുന്ന ഒരു സമൂഹ്യ പ്രവര്‍ത്തകന്റെ നിര്‍ദ്ദേശ പ്രകാരം ചന്ദ്രുവിനെ കാണാന്‍ പോകുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പിന്നീടെല്ലാം യഥാര്‍ത്ഥ സംഭവം തന്നെയാണ് അവസാനം മാത്രം സിനിമക്ക് വേണ്ട ചേരുവകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
Recommended Video

സിനിമ പുറത്തിറങ്ങിയതിന് ശേഷം പലര്‍ക്കും ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് അഭിപ്രായത്തില്‍ നിന്നും അറിയുന്നത്. പലരും അതേ കുറിച്ച് ഫേസ്ബുക്കിലും മറ്റും എഴുതുകയും ചെയ്തിരുന്നു. ഇത്തരം ചില കാര്യങ്ങളും കേസുകളും എടുക്കാന്‍ മറ്റുള്ളവര്‍ക്കും തോന്നിയിരിക്കുന്നുവെന്നാണ് എനിക്ക് വന്ന പല സന്ദേശകളും വ്യക്തമാക്കുന്നതെന്ന് അഡ്വ ചന്ദ്രവും പറഞ്ഞിരുന്നു. സിനിമയില്‍ അവസാന രംഗത്ത് രാജക്കണ്ണിന്റെ മകളും ചന്ദ്രുവും ഇരിക്കുന്ന ഒരു സീനുണ്ട്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ രാജാക്കണ്ണിന്റെ മകള്‍ എന്നെ വിളിച്ച് അത് ഞാനാണോയെന്ന് ചോദിച്ചിരുന്നുവെന്നും യഥാര്‍ത്ഥ ചന്ദ്രു പറഞ്ഞിരുന്നു.












Click it and Unblock the Notifications