കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടയര്‍ കത്തിച്ചാല്‍ പിഴ 10 കോടി

  • By Soorya Chandran
Google Oneindia Malayalam News

പൂനെ: പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇനി റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചാല്‍ വിവരമറിയും. നല്ല മുട്ടന്‍ പണിയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഒരുക്കി വച്ചിരിക്കുന്നത്.

10 കോടി രൂപവരെ പിഴ അടക്കേണ്ടിവരും ഇനിമുതല്‍ പൊതു സ്ഥലത്തിട്ട് ടയറ് കത്തിച്ചാല്‍. മാത്രമല്ല മൂന്ന് വര്‍ഷം വരെ തടവും ലഭിച്ചേക്കും.

Tyre Burn

ഹരിത ട്രിബ്യൂണലിന്റെ പൂനെ ആസ്ഥാനമായുളള പശ്ചിമമേഖല ബഞ്ച് ആണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പൊതു സഥലങ്ങളിലോ, ജനവാസ കേന്ദ്രങ്ങളിലോ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാലാണ് നടപടി ഉണ്ടാവുക. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

മഹാരാഷ്ട്ര സര്‍ക്കാരിനും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും എതിരെ ഒരു ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ട്രിബ്യൂണല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ടയര്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന പുക പരിസ്ഥിതിക്കും മനുഷ്യനും ഏറെ ദോഷകരമാണെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ജനുവരി 15 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജസ്റ്റിസ് വിആര്‍ കിങ്ങോന്‍കറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഉത്തരവിട്ടത്.

നമ്മുടെ നാട്ടിലേതുപോലെ അല്ല വടക്കോട്ട് പോയാല്‍ കാര്യങ്ങള്‍. അവിടെ സമരം എന്നൊക്കെ പറഞ്ഞാല്‍ പിന്നെ റോഡിന്റെ നടുവില്‍ ടയറ് കൊണ്ടുവന്നിട്ട് തീയിടുകയാണ് പരിപാടി. അപ്പോള്‍ പിന്നെ 10 കോടി പിഴയെന്ന് പറഞ്ഞ് പേടിപ്പിക്കാതെ എന്ത് ചെയ്യും അല്ലേ?

English summary
Burning tyres, can now attract a fine of up to Rs 10 crore or even imprisonment for up to three years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X