വരവര റാവുവിന് കൊവിഡ്; ലക്ഷണം കാണിച്ചിരുന്നില്ലെന്ന് ഡോക്ടര്‍, ആശുപത്രിയിലേക്ക് മാറ്റി
മുംബൈ: മാവോയിസ്റ്റ് ആശയക്കാരനും വിപ്ലവ എഴുത്തുകാരനുമായ പി വരവര റാവുവിന് കൊറോണ രോഗം സ്ഥിരീകരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന കേസില്‍ അറസ്റ്റിലായ വരവര റാവു നവി മുംബൈയിലെ താലോജ ജയിലിലാണ്. 80കാരനായ ഇദ്ദേഹത്തിന് തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കൊറോണ രോഗലക്ഷണങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍ രഞ്ജീത് മങ്കേശ്വര് പറഞ്ഞു.

വരവര റാവുവിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ചികില്‍സ തുടരുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണം ഡോക്ടര്‍ തള്ളി. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒട്ടേറെ എഴുത്തുകാരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മഹാരാഷ്ട്ര സര്‍ക്കാരുമായി ബന്ധപ്പെടുകയും വിദഗ്ധ ചികില്‍സ നല്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തെലങ്കാന സ്വദേശിയാണ് വരവര റാവു. കഴിഞ്ഞ 22 മാസമായി ജയിലിലാണ് ഇദ്ദേഹം. ജാമ്യം തേടി എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയില്‍ തിങ്കളാഴ്ച രണ്ട് ഹര്‍ജികളാണ് വരവര റാവു സമര്‍പ്പിച്ചിട്ടുള്ളത്. ജാമ്യം തേടിയുള്ളതാണ് ഒന്ന്. മതിയായ ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് മറ്റൊന്ന്.
2018ലെ എല്‍ഗാര്‍ പരിഷത്-മാവോയിസ്റ്റ് ബന്ധമുള്ള കേസിലാണ് വരവര റാവുവിനെയും മറ്റു ഒമ്പത് സാമൂഹിക പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തത്. പൂനെ പോലീസ് അന്വേഷിച്ച ഈ കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. വരവര റാവു എല്‍ഗാര്‍ പരിഷത്തില്‍ നടത്തിയ പ്രസംഗം കൊറേഗാവ്-ഭീമ യുദ്ധ സ്മാരകത്തിലെ സംഘര്‍ഷത്തിന് കാരണമായി എന്നാണ് പോലീസ് പറയുന്നത്. മാവോയിസ്റ്റ് ബന്ധമുള്ളവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും പോലീസ് പറയുന്നു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications