കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൈശവ വിവാഹത്തെ എതിര്‍ത്തു; പെണ്‍കുട്ടിക്കും കുടുംബത്തിനും ഫത്വ

Google Oneindia Malayalam News

ജയ്പൂര്‍: ശൈശവ വിവാഹത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും ജാതി പഞ്ചായത്തിന്റെ ഫത്വ. ഒന്നുകില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണം. അല്ലെങ്കില്‍ കുടുംബം ഒമ്പത് ലക്ഷം രൂപ പിഴയടക്കണമെന്നാണ് ജാതി പഞ്ചായത്തിന്റെ ഉത്തരവ്.

2007ലാണ് പെണ്‍കുട്ടി വിവാഹിതയായിത്. വിവാഹം എന്താണെന്ന് അറിയാന്‍ പറ്റാത്ത പ്രായത്തിലാണ് വിവാഹം നടന്നത്. എന്നാല്‍ ഈ വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ നിലപാട്. പഠിച്ച് അധ്യാപികയാവണമെന്നാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.

Jaipur Map

വളണ്ടറി ഓര്‍ഗനൈസേഷനായ വികാല്‍പ്പിന്റെ സംരക്ഷണത്തിലാണ് നിലവില്‍ പെണ്‍കുട്ടി. ജാതി പഞ്ചായത്തിന്റെ ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാഹ രജിസ്‌ട്രേഷന്‍ നല്‍കാനും പെണ്‍കുട്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്നും പഞ്ചായത്തില്‍ നിന്നും പെണ്‍കുട്ടിയെ സംരക്ഷിക്കാനാണ് വികാല്‍പ്പിന്റെ സംരക്ഷണയില്‍ കുട്ടി കഴിയുന്നത്.

English summary
A girl’s defiance of caste panchayat is proving costly to her family. The brave girl who refused to recognise her childhood marriage has sought district collector’s help as the caste panchayat has issued diktat that either she go to her in laws’ place else her family must pay Rs 9 lakh as penalty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X