കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍ ജെയ്റ്റ്‌ലി; മോദി മന്ത്രിസഭയിലെ രണ്ടാമന്‍?

Google Oneindia Malayalam News

ദില്ലി: വാജ്‌പേയ് മന്ത്രിസഭയില്‍ എല്‍ കെ അദ്വാനിക്കുണ്ടായിരുന്ന സ്ഥാനം മോദിയുടെ ഭരണത്തില്‍ അനുഭവിക്കാന്‍ പോകുന്നത് അരുണ്‍ ജെയ്റ്റ്‌ലിയോ? നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയാകും മോദി മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് ബി ജെ പി വൃത്തങ്ങളില്‍ തന്നെ ഒരു സംസാരമുണ്ട്.

അമൃത്സറിലെ റാലിയില്‍ സംസാരിക്കവേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയും സമാനമായ സന്ദേശമാണ് പുറത്ത് വിട്ടത്. ദില്ലിയിലെ നമ്മുടെ സര്‍ക്കാരില്‍ പ്രധാന സ്ഥാനമാണ് അരുണ്‍ ജെയ്റ്റ്‌ലിക്ക് വഹിക്കാനുള്ളത്. പഞ്ചാബിലെ ബാദല്‍ സര്‍ക്കാരിനും അത് ഗുണം ചെയ്യും. ജെയ്റ്റ്‌ലിയുടെ മണ്ഡലമായ അമൃത്സറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

arun-jaitley-modi-advani

രാജ്യത്തെ ഉപ പ്രധാനമന്ത്രിക്കാണ് നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദല്‍ അമൃത്സറില്‍ മുന്‍പ് പറഞ്ഞത്. അന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്‍ ഡി എ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രി സ്ഥാനമാകും അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്യുക എന്നും അഭ്യൂഹങ്ങളുണ്ട്.

ഗുജറാത്തിനെ പ്രതിനിധീകരിക്കുന്ന എം പിയാണ് ജെയ്റ്റ്‌ലി എന്നും ഒരു എം പി ക്ക് എന്തൊക്കെ ചെയ്യാനാകും എന്നതിന് ഉദാഹരണമാണ് ജെയ്റ്റ്‌ലിയുടെ നേട്ടങ്ങള്‍ എന്നും മോദി ജെയ്റ്റ്‌ലിയെ പുകഴ്ത്തുന്നു. പഞ്ചാബില്‍ നിന്നും ജെയ്റ്റ്‌ലി മത്സരിക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഗുജറാത്തിന്റെ നഷ്ടമാണ്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

English summary
Jaitley may get key position if NDA comes to power: Modi tells rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X