Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്‌മീർ തിരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് ഇരുട്ടടി, സ്ഥാനാർത്ഥി പട്ടിക പിൻവലിച്ചത് സമ്മർദ്ദം മൂലം? കാരണം ഇത്

ശ്രീനഗർ: ഒരു പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ വേദിയാവുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി തികഞ്ഞ പ്രതീക്ഷയിലാണ്. ഒറ്റയ്ക്കു അധികാരം പിടിക്കാനുള്ള അവരുടെ ശ്രമങ്ങൾ സഖ്യങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റി നിർത്തി കഴിഞ്ഞു. അതിനിടയിൽ ഇരുട്ടടിയെന്നോണം പുതിയ ചില സംഭവ വികാസങ്ങളും താഴ്വരയിലെ തങ്ങളുടെ താൽപര്യങ്ങൾക്ക് മേൽ ഉണ്ടായി എന്നത് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും.

അതാണ് കഴിഞ്ഞ ദിവസത്തെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും തുടർന്നുണ്ടായ സംഭവങ്ങളും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക എന്ന നിലയിൽ 44 പേരുടെ പേരുകളാണ് പാർട്ടി പുറത്തുവിട്ടത്. എന്നാൽ അതിന് മണിക്കൂറുകൾ പോലും ആയുസ് ഉണ്ടായിരുന്നില്ല. യാതൊരു മുന്നറിയിപ്പും കൂടാതെ ഇത് പിൻവലിച്ച ബിജെപി പുതുക്കിയ പട്ടിക പിന്നീട് പുറത്തുവിടുകയായിരുന്നു.

jammuandkashmirassemblyelectionbjp

44 പേരുടെ ആദ്യ പട്ടികയിൽ നിന്ന് വിഭിന്നമായി ഇക്കുറി സ്ഥാനാർത്ഥികളുടെ എണ്ണം അവർ ചുരുക്കി, 16 പേരാക്കി മാറ്റുകയായിരുന്നു. എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും പഴയ പട്ടിക പിൻവലിച്ച അവർ പക്ഷേ ഇതിന് കാരണം എന്തെന്ന് എവിടെയും വ്യക്തമാക്കിയില്ല. അതിനിയിലാണ് വിഷയവുമായി ബന്ധപ്പെട്ട് നിരവതി ഊഹാപോഹങ്ങളും അഭ്യൂഹങ്ങൾ ഉയർന്നത്.

സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയ്ക്ക് പിഴച്ചതെവിടെ?

ഏറെ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടിക പിൻവലിക്കാൻ കാരണം താഴ്വരയിലെ പഴയ നേതാക്കളെ പാടെ അവഗണിച്ചു എന്ന ആരോപണം ശക്തമായതും അതിന്റെ ചുവട് പിടിച്ച് പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്‌തതോടെയാണ്. കാശ്‌മീരിൽ ബിജെപിയ്ക്ക് വേണ്ടി വഴിവെട്ടിയ, പാർട്ടിയെ വളർത്തിയ പല നേതാക്കൾക്കും ഇക്കുറി സീറ്റ് നിഷേധിച്ചതോടെയാണ് കളി കാര്യമായത്.

പഴയ നേതാക്കളുടെ പിന്തുണക്കാരാണ് വിവിധ ഇടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. ജമ്മുവിൽ ഉൾപ്പെടെ സ്ഥാനാർത്ഥി നിർണയത്തിലെ എതിർപ്പ് പരസ്യമാക്കിയ പ്രവർത്തകർ പാർട്ടി ഓഫീസുകളിൽ പ്രതിഷേധവും സംഘടിപ്പിച്ചു. താഴ്‌വരയിൽ ആരും ബിജെപിക്ക് ഒപ്പം നിൽക്കാതിരുന്ന കാലത്തും അടിയുറച്ച പ്രവർത്തനം കാഴ്‌ചവച്ചവരെ തഴഞ്ഞ നിലപാടാണ് വിമർശനത്തിന് ഇടയാക്കിയത്.

അതുകൊണ്ടും തീർന്നില്ല പ്രശ്‌നങ്ങൾ. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം സീറ്റ് നിഷേധം ചൂണ്ടിക്കാട്ടി ചില മുൻനിര നേതാക്കൾ രാജി പ്രഖ്യാപനം നടത്തുകയും ചെയ്‌തത്‌ കാവി പാർട്ടിയെ വലച്ചു. പുൽവാമയിൽ നിന്നുള്ള ശക്തയായ നേതാവ് മിൻഹ ലത്തീഫ് ഉൾപ്പെടെ രാജി പ്രഖ്യാപനം നടത്തുകയും ചെയ്‌തത്‌ പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് അവർ നയം മാറ്റിയത്. പിന്നാലെ പുതിയ പട്ടിക പുറത്തുവിടുകയും ചെയ്‌തു.

കാശ്‌മീരിൽ ബിജെപിയുടെ പുതിയ തന്ത്രം

ഇക്കുറി പുതുമുഖങ്ങളെ രംഗത്തിറക്കി സ്വാധീനം വർധിപ്പിക്കാനും, ശക്തരായ സ്വാതന്ത്രർക്ക് പിന്തുണ നൽകാനുമാണ് ബിജെപി ഒരുങ്ങുന്നത്. മൂന്ന് മുൻ ക്യാബിനറ്റ് മന്ത്രിമാരുടെ പേരുകൾ വരെ ആദ്യം പുറത്തുവിട്ട പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നത് ഇതിന്റെ കൃത്യമായ സൂചനയാണ്. എന്നാൽ പ്രതിഷേധം ഉയർന്നതോടെ ഇനി എങ്ങനെ ഈ തന്ത്രം നടപ്പാക്കുമെന്ന ആശങ്കയിലാണ് പാർട്ടിയുടെ ഉന്നത കേന്ദ്രങ്ങളുള്ളത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എഴുപത് സീറ്റുകളിൽ മത്സരിക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. അവസാനം നടന്ന തിരഞ്ഞെടുപ്പിൽ പിഡിപിയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചുവെങ്കിൽ ഇക്കുറി ആരുമായും നേരിട്ടുള്ള സഖ്യങ്ങൾ ഇല്ല. പകരം കരുത്തരായ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ശേഷിക്കുന്ന സീറ്റുകളിൽ പിന്തുണ നൽകുക എന്നതാണ് അവരുടെ തന്ത്രം. പുതുമുഖങ്ങളെ വച്ച് മാത്രമുള്ള പരീക്ഷണത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇനി അവർ തന്ത്രം മാറ്റുമോ എന്നാണ് കണ്ടറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+