കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍: നിര്‍മ്മല്‍ സിങ്

  • By അക്ഷയ്‌
Google Oneindia Malayalam News

കോഴിക്കോട്: കശ്മീരില്‍ തുടരുന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ബിജെപി നേതാവും കശ്മീര്‍ ഉപമുഖ്യമന്ത്രിയുമായ നിര്‍മ്മല്‍ സിങ്. അധീനകശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിക്കണം. കശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പാകിസ്താനെണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. അതേസമയം കശ്മീര്‍ അശാന്തിയുടെ പ്രത്യാഘാതമാണ് ഉറി ആക്രമണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇതില്‍ ഒരു തെളിവുമില്ലാതെ ഇന്ത്യ പാകിസ്താനെ പഴിചാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎന്‍ സമ്മേളനത്തിന് ശേഷം ലണ്ടനിലെത്തിയ നവാസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ വാദം തള്ളിയത്.

Nirmal Singh

കശ്മീരില്‍ ഇതുവരെ 108ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇത് കിരാതമല്ലെങ്കില്‍ പിന്നെ എന്താണത്. ഈ ക്രൂരതകളെ കുറിച്ചും അടിച്ചമര്‍ത്തലുകളെ കുറിച്ചും അവര്‍ പറയില്ല. ആക്രമണം നടന്ന് 12 മണിക്കൂര്‍ കഴിയും മുമ്പ് തന്നെ പാകിസ്താനാണ് ഉത്തരവാദികളെന്ന് കുറ്റപ്പെടുത്തുന്നു. ഇതൊട്ടും യോജിച്ചതല്ലെന്നും നവാസ് ഷരീഫ് കുറ്റപ്പെടുത്തി.

English summary
Jammu and Kashmir Deputy Chief Minister Nirmal Singh's statement about Kashimir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X