ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ നഗരത്തിന്റേ പര് മാറ്റി ബിജെപി ഭരണകൂടം; ഇനി ഭാരത് മാതാ ചൗക്ക്
ജമ്മു: ഉത്തര്‍പ്രദേശും ഹരിയാനയും ഉള്‍പ്പടെ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളുടേയും പേരുകളാണ് ബിജെപി ഇതിനോടകം തന്നെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിന് ഉതകുന്നുന്ന പേരിലേക്ക് മാറ്റിയിട്ടുള്ളത് . അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗള്‍സരായിയുടേത് ദീന് ദയാല്‍ ഉപാധ്യായ നഗര്‍ എന്നും മാറ്റിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആഗ്ര ഉള്‍പ്പടേയുള്ള സ്ഥലങ്ങളുടെ പേരും മാറ്റി വരുന്നത് സജീവമായി പരിഗണിച്ചു വരുന്നു.
ഇതിനിടയിലാണ് ഈ പേരുമാറ്റല്‍ രാഷ്ട്രീയം ജമ്മു കശ്മിരിലേക്കും ബിജെപി നീട്ടിയിരിക്കുന്നത്. ബിജെപി ഭിരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലത്തിന്റെ പേര് മാറ്റിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

സിറ്റി ചൗക്ക്
പഴയ ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യവസായ പട്ടണമായ സിറ്റി ചൗക്കിന്റെ പേരാണ് കോര്പ്പറേഷന് മാറ്റിയിരിക്കുന്നത്. സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് ചൗക്ക് എന്ന പേരിലാവും അറിയപ്പെടുക. പേര് മാറ്റുന്നതിനുള്ള പ്രമേയം കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ പാസാക്കിയിരുന്നു.

പൂര്‍ണ്ണിമ ശര്‍മ
പുതിയ പേര് രേഖപ്പെടുത്തിയുള്ള ബോര്‍ഡ് കോര്പ്പറേഷന് നഗരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയറായ പൂര്‍ണ്ണിമ ശര്‍മയാണ് സിറ്റി ചൗക്കിന്റെ പേര് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം നാല് മാസങ്ങള്‍ക്ക് മുമ്പ് കൗണ്‍സിലിന് മുമ്പാകെ ചര്‍ച്ചക്ക് വെച്ചത്. നഗരത്തിന്റെ പേര് മാറ്റാന്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും നിര്‍ദ്ദേശം വന്നത് കൊണ്ടാണ് പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു പൂര്‍ണ്ണിമയുടെ വാദം.

ചരിത്ര പ്രസിദ്ധം
വലിയ തീരുമാനങ്ങള്‍ക്കും പ്രതിഷേധങ്ങല്‍ക്കും സാക്ഷിയാ ഈ സ്ഥലം ഏറെ ചരിത്ര പ്രസിദ്ധമാണ്. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും ജനങ്ങള്‍ ഇവിടെ ഒത്തുകൂടുകയും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്യാറുണ്ട്. അവരുടെ ആവശ്യമായിരുന്നു സിറ്റി ചൗക്കിന്റെ പേര് ഭാരത് മാത ചൗക്ക് എന്ന് അക്കണമെന്നതെന്നും പൂര്‍ണ്ണിമ അഭിപ്രായപ്പെട്ടു.

വാജ്പേയിയുടെ ഓര്‍മ്മക്ക്
സിറ്റി ചൗക്കിന് സമീപത്ത് കൂടെയുള്ള റോഡ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയു ഓര്‍മ്മക്കായി അടല്‍ ചൗക്ക് എന്നും നാമകരണം ചെയ്തിട്ടുണ്ട്. അതേസമയം പേരുമാറ്റത്തോട് സമിശ്രപ്രതികരണമാണ് ജനങ്ങളില്‍നിന്ന് ഉണ്ടാവുന്നത്. പേര് മാറ്റത്തെ അനുകൂലിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കാവണം നഗരസഭ ഊന്നല്‍ നല്‍കേണ്ടതെന്നാണ് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്.

ചര്‍ച്ച ചെയ്തില്ല
അതേസമയം പ്രദേശവാസികളോട് ചര്‍ച്ച പോലും ചെയ്യാതെയാണ് പേര് മാറ്റിയതെന്ന് കനക് മന്ദി മാര്‍ക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി വി ഗുപ്ത പറഞ്ഞു. പെട്ടന്ന് ഒരു രാത്രി സിറ്റി ചൗക്കിന്റെ പേര് മാറ്റി പുതിയ ബോര്‍ഡ് വച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. പേര് മാറ്റത്തെ കുറിച്ച് കോര്പ്പറേഷന് ആദ്യമെ അറിയിക്കണമായിരുന്നെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications