ജമ്മുവിലെ കത്രയ്ക്ക് സമീപം തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ചു; നാല് പേർ മരിച്ചതായി റിപ്പോർട്ട്
ജമ്മു: ജമ്മുവിലെ കത്രയ്ക്ക് സമീപം ബസ്സിന് തീപിടിച്ചു. വൈഷ്ണോദേവി ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്ന ബസിനാണ് തീപിടിച്ചത്. സംഭവത്തിൽ നാല് യാത്രക്കാർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ച ശേഷം കത്രയിൽ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
ഉദ്യോഗസ്ഥർ പുറത്തു വിടുന്ന വിവരമനുസരിച്ച്, കത്രയിൽ നിന്ന് 3 കിലോമീറ്റർ അകലെയുളള നൊമൈക്ക് എന്ന സ്ഥലത്ത് വെച്ചാണ് ബസ് തീപിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർ ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ സ്‌ഫോടക വസ്തു ഉപയോഗിച്ചതായി സൂചന ലഭിച്ചിട്ടില്ലെന്ന് ജമ്മു സോൺ പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (എ ഡി ജി) മരണം സ്ഥിരീകരിച്ച് കൊണ്ട് മുകേഷ് സിംഗ് വ്യക്തമാക്കി. നിലവിൽ അപകടം സംഭവത്തിന്റെ കാരണം ഫോറൻസിക് സംഘം പരിശോധന നടത്തി വരികയാണ്. അമിത ചൂടാണ് തീപിടുത്തത്തിന് കാരണമായത് ജമ്മു & കശ്മീരിലെ റിയാസി ഡെപ്യൂട്ടി കമ്മീഷണർ ബബില രക്‌വാൾ പറഞ്ഞു.
"നടന്നത് ഒരു സാധാരണ സ്ഫോടനമല്ല. മറിച്ച് അമിതമായി ചൂടായതിനെ തുടർന്നാണ് ബസ് തീ പിടിച്ചത്. 4 പേർക്ക് അപകടത്തെ തുടർന്ന് ജീവൻ നഷ്ടമായി. 22 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു," അദ്ദേഹം പറഞ്ഞു.
ദാരുണമായ മരണങ്ങൾ സ്ഥിരീകരിച്ചതിന് പിന്നാലെ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നു. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications