കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പ്.. ഒരൊറ്റ മണ്ഡലത്തിൽ 3 ഘട്ടമായി തിരഞ്ഞെടുപ്പ്... എവിടെയാണ് എന്നറിയാമോ??

  • By Desk
Google Oneindia Malayalam News

ദില്ലി: കേരളമുള്‍പ്പടെ 22 സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എഴ് ഘട്ടങ്ങളായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പും ലോകസഭയോടൊപ്പം നടത്തുക. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെയും സുരക്ഷയും പരിഗണിച്ചാണിതെന്ന് കരുതുന്നു.

നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം എല്ലാ സ്ഥാനാര്‍ത്ഥികളും ഫോം 26 സമര്‍പ്പിക്കണം; എന്താണ് ഫോം 260?നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം എല്ലാ സ്ഥാനാര്‍ത്ഥികളും ഫോം 26 സമര്‍പ്പിക്കണം; എന്താണ് ഫോം 260?

ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ച് വിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത് സുരക്ഷ പ്രശ്നങ്ങള്‍ മാനിച്ചാണ്. ലോകസഭ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടത്തുക. എന്നാല്‍ ജമ്മു കശ്മീരിലെ ഒരു മണ്ഡലത്തില്‍ മാത്രം അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. അനന്ത് നാഗാണ് ഈ മണ്ഡലം, കനത്ത സുരക്ഷ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന അനന്തനാഗില്‍ മൂനു ഘട്ടങ്ങളായാണ് വോട്ടിങ് ഉണ്ടാകുക. പുല്‍വാമ അടക്കമുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

evms7-02-1

ഈ പശ്ചാത്തലത്തിലാണ് അനന്ത്നാഗിന് പ്രത്യേക പരിഗണന ലഭിച്ചത്. ശ്രീനഗറില്‍ നിന്ന് 53 കിലോമീറ്റര്‍ മാറിയാണ് അനന്ത് നാഗ് സ്ഥിതി ചെയ്യുന്നത്. പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ പാക് പ്രകോപനവും കശ്മീരിലെ സ്ഥിതി ഗതികള്‍ വഷളാക്കിയിരുന്നു ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. സുരക്ഷ ഉദ്യോഗസ്ഥരോടും മറ്റും വിശകലനം ചെയ്ത് മാത്രമാണ് അസംബ്ലി തിരഞ്ഞെടുപ്പ് കാശ്മീരില്‍ നടത്തുക.

English summary
Loksbha Election 22 states have single phase election while one constituency alone have 3 phase election. J&K Anantnag will have 3 phase election due to security reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X