Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ്-സിപിഎം സഖ്യം; സീറ്റ് വിഭജനം ഉടന്‍

ശ്രീനഗര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സഖ്യമായി മത്സരിക്കും. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുള്ളയെയും വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയെയും ഇന്ന് ശ്രീനഗറിലെത്തി കണ്ടിരുന്നു. ഇതിന് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

''സഖ്യം ട്രാക്കിലാണ്. അത് വിജയകരമായി പ്രവര്‍ത്തിക്കും. സിപിഎമ്മിലെ മുഹമ്മദ് യൂസഫ് തരിഗാമിയും ചര്‍ച്ചയുടെ ഭാഗമായിരുന്നു. ജമ്മു കശ്മീരിലെ 90 സീറ്റുകളിലേക്കുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അഭാവം കാരണം ഇവിടുത്തെ ജനങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടു. എല്ലാ അധികാരങ്ങളോടും കൂടിയ സംസ്ഥാന പദവി പുനഃസ്ഥാപിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Jammu Kashmir Assembly Election

കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായ രീതിയിലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനില്‍ (പിഎജിഡി) നാഷണല്‍ കോണ്‍ഫറന്‍സിന്റെ സഖ്യകക്ഷിയായിരുന്ന പിഡിപി തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ സഖ്യത്തിന്റെ ഭാഗമാകുന്നത് സംബന്ധിച്ച സാധ്യതകളെ അദ്ദേഹം പൂര്‍ണമായി തള്ളിക്കളഞ്ഞില്ല.

അതേസമയം എത്രയും വേഗം ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണം എന്ന ആഹ്വാനത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന രൂപീകരണം നടക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമാകുന്നത്.

അതിനാല്‍, ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് അവരുടെ ജനാധിപത്യ അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിച്ചിരുന്നു. ബ്ലോക്ക്. ജമ്മുവിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കശ്മീര്‍ താഴ്വരയില്‍ മത്സരിച്ച മൂന്ന് സീറ്റുകളില്‍ ഒന്നില്‍ എന്‍സി പരാജയപ്പെട്ടു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിക്കൊണ്ട് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വെള്ളിയാഴ്ച ചേരും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ജമ്മു കശ്മീരിലെത്തിയത്.

ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിന് ശേഷം നടക്കുന്ന താഴ്വവരയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തിയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. ഒക്ടോബര്‍ നാലിന് ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+