• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീര്‍ അടിമുടി മാറുന്നു; 7 മണ്ഡലങ്ങള്‍ കൂടും, പട്ടിക വര്‍ഗത്തിന് സംവരണം, പ്രതിഷേധിച്ച് പാര്‍ട്ടികള്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മണ്ഡല പുനര്‍ നിര്‍ണയത്തിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം. ആറ് സീറ്റുകള്‍ ജമ്മുവിലും ഒരു സീറ്റ് മാത്രം കശ്മീരിലും വര്‍ധിപ്പിക്കണമെന്നാണ് മണ്ഡല പുനര്‍ നിര്‍ണയ കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കശ്മീരിലെ പാര്‍ട്ടികള്‍ ആരോപിച്ചു. കമ്മീഷന്റെ യോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. പുതിയ നിര്‍ദേശത്തിനെതിരെ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നതോടെ മണ്ഡല പുനര്‍ നിര്‍ണയം തടസപ്പെടുമോ എന്ന് വ്യക്തമല്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്അമ്മയില്‍ പോര് മൂര്‍ച്ഛിക്കുന്നു; നടന്‍ സിദ്ദിഖിന് കെണി!! മോഹന്‍ലാലിന് പരാതി; പരിഹരിച്ചില്ലെങ്കില്‍ കേസ്

1

2011ലെ ജനസംഖ്യാ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് നിയമസഭാ മണ്ഡല പുനര്‍ നിര്‍ണയം നടക്കുന്നത്. ജമ്മു കശ്മീരില്‍ 1.22 കോടി ജനങ്ങളുണ്ടെന്നാണ് കണക്ക്. 68 ലക്ഷം കശ്മീരിലും ബാക്കി ജമ്മുവിലും. നിലവിലുണ്ടായിരുന്ന ജമ്മു കശ്മീര്‍ നിയമസഭയില്‍ 87 സീറ്റുകളാണുണ്ടായിരുന്നത്. കശ്മീരില്‍ 46 മണ്ഡലങ്ങള്‍, ജമ്മുവില്‍ 37 മണ്ഡലങ്ങള്‍. നാലെണ്ണം ലഡാക്കിലും.

2

2019ല്‍ കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞതോടെ ലഡാക്കിനെ കശ്മീരില്‍ നിന്ന് മാറ്റിയിരുന്നു. ഇതോടെ മണ്ഡലങ്ങളുടെ എണ്ണം 83 ആയി കുറഞ്ഞു. മണ്ഡല പുനര്‍ നിര്‍ണയ പ്രകാരം ഏഴ് മണ്ഡലങ്ങള്‍ വര്‍ധിപ്പിക്കാനാണ് തീരുമാനം. അതുവഴി 90 സീറ്റുകളിലേക്ക് ജമ്മു കശ്മീര്‍ നിയമസഭ മാറും.

3

ആറ് സീറ്റുകള്‍ ജമ്മുവിലാണ് ഉയര്‍ത്തുന്നത്. ജമ്മുവിനേക്കാള്‍ ജനസംഖ്യയുള്ള കശ്മീരില്‍ ഒരു സീറ്റ് മാത്രം കൂട്ടുകയും ചെയ്യും. ഇതിന് പുറമെ പട്ടിക വര്‍ഗ വിഭാഗത്തിന് ആദ്യമായി സീറ്റുകള്‍ സംവരണം ചെയ്യാനും നിര്‍ദേശമുണ്ട്. 17 സീറ്റുകളാണ് പട്ടിക വിഭാഗത്തിനായി സംവരണം ചെയ്യുക. ഇതില്‍ 9 സീറ്റുകള്‍ പട്ടിക വര്‍ഗത്തിനായിരിക്കും. ഇതുവരെ എസ്ടി വിഭാഗത്തിന് കശ്മീരില്‍ സീറ്റ് സംവരണമുണ്ടായിരുന്നില്ല.

ആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദിആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി

4

ജമ്മു കശ്മീര്‍ ഭരണഘടനയും ജമ്മു കശ്മീര്‍ ജനപ്രാതിനിധ്യ നിയമവും അടിസ്ഥാനമാക്കിയാണ് ജമ്മു കശ്മീര്‍ നിയമസഭ ഒരുക്കിയിട്ടുള്ളത്. ഇതു പ്രകാരം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റ് സംവരണമില്ല. പട്ടിക വര്‍ഗ വിഭാഗത്തില്‍ ഏത് ജാതിയില്‍പ്പെട്ടവരെയാണ് ഉള്‍പ്പെടുത്തുക എന്ന കാര്യവും അവ്യക്തമാണ്.

5

ഗുജ്ജാര്‍, ബക്കര്‍വാള്‍, ഗഡ്ഡിസ്, സിപ്പിസ് എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളത്. ഈ ജാതിയില്‍പ്പെട്ടവരെല്ലാം കൂടുതലും താമസിക്കുന്നത് ജമ്മു മേഖലയിലാണ്. ഗഡ്ഡിസ്, സിപ്പിസ് വിഭാഗക്കാര്‍ ഹിന്ദു സമുദായത്തിലാണ് ഉള്‍പ്പെടുക. അതേസമയം, പുതിയ മണ്ഡല നിര്‍ണയ ശുപാര്‍ശക്കെതിരെ പ്രതിഷേധം ശക്തമാണ്.

മലര്‍ മിസ്സും സെലിനും ഒറ്റ ക്ലിക്കില്‍; വീണ്ടും ഒന്നിച്ച് സായ് പല്ലവിയും മഡോണയും... കാണാം ചിത്രങ്ങള്‍

6

മണ്ഡല പുനര്‍ നിര്‍ണയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പ്രതികരിച്ചു. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് കമ്മീഷന്‍ വഴി നടപ്പാക്കുന്നത്. ശാസ്ത്രീയമായ സമീപനത്തിന് പകരം രാഷ്ട്രീയമായ സമീപനമാണ് കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നതെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. മറ്റു ചില പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുവന്നു.

7

സമിതിയിലെ അംഗങ്ങള്‍ക്ക് പുതിയ നിര്‍ദേശങ്ങളില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഡിസംബര്‍ 31 വരെ അറിയിക്കാന്‍ അവസരമുണ്ട്. റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ആണ് സമിതി അധ്യക്ഷന്‍. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ബിജെപിയുടെ ജിതേന്ദ്ര സിങ്, ജുഗര്‍ കിഷോര്‍ എന്നിവര്‍ക്ക് പുറമെ, മുന്‍ ജസ്റ്റിസ് ഹസ്‌നൈന്‍ മസൂദി, മുഹമ്മദ് അക്ബര്‍ ലോണ്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായാല്‍ മാത്രമേ കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുള്ളത്. മണ്ഡല നിര്‍ണയം കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

cmsvideo
  Year ender 2021 : Assembly and Lok Sabha by election
  English summary
  Jammu Kashmir delimitation: Commission Proposal Seven Additional Seats Will Be Created
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X