Get Updates
Get notified of breaking news, exclusive insights, and must-see stories!

Jammu Kashmir Exit Poll Result; ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യവും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് സർവ്വെ

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീരിൽ എൻ ഡി എയും ഇന്ത്യ സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ ടുഡെ മൈ ആക്സിസ് സർവ്വെ എൻ ഡി എയ്ക്ക് 2 സീറ്റും ഇന്ത്യ സഖ്യത്തിന് 3 സീറ്റുമാണ് സാധ്യത പറയുന്നത്. ഇന്ത്യ സഖ്യത്തിന് 2 മുതൽ 3 വരെ സീറ്റുകളാണ് ടൈംസ് നൗ ഇടിജി സർവ്വെ പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾ 1 സീറ്റ് നേടുമെന്നും സർവ്വെ പറയുന്നു.

അതേസമയം ഇന്ത്യ സഖ്യം സംപൂജ്യരാകുമെന്നാണ് ന്യൂസ് നാഷൻ പ്രവചിക്കുന്നത്. എൻ ഡി എയ്ക്ക് രണ്ടും മറ്റ് പാർട്ടികൾക്ക് മൂന്ന് സീറ്റും ലഭിച്ചേക്കം. 2 മുതൽ സീറ്റുകൾ വരെ ബി ജെ പി നേടുമെന്നും 3 സീറ്റുകൾ വരെ ഇന്ത്യ സഖ്യത്തിന് ലഭിക്കുമെന്നും ഇന്ത്യ ടിവി സിഎൻഎക്സ് സർവ്വെ പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള ആദ്യ ലോക്സഭ തിരഞ്ഞെടുപ്പാണിത്. ജമ്മു കാശ്മീരിൽ അഞ്ച് മണ്ഡലങ്ങളാണ് ഉള്ളത്. ബരാമുള്ള, ശ്രീനഗർ, അനന്ത്നാഗ്-രജൗരി, ഉദ്ദംപുർ, ജമ്മു എന്നിവയാണ് മണ്ഡലങ്ങൾ.

bjp-17

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ലഡാക്ക് ഉൾപ്പെടെ 6 മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇത്തവണ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമാണ്. ബരാമുള്ള, ശ്രീനഗർ, അനന്ത്നാഗ്, ലഡാക്ക്, ഉദ്ദംപുർ, ജമ്മു എന്നിവയായിരുന്നു ലോക്സഭാ മണ്ഡലങ്ങൾ. അന്ന് മൂന്ന് മണ്ഡലങ്ങളിൽ ബി ജെ പിയും മൂന്നിടത്ത് ജമ്മു- കശ്മീർ നാഷനൽ കോൺഫറൻസുമായിരുന്നു വിജയിച്ചത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 46.24 ശതമാനമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വോട്ടുവിഹിതം. ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി തന്നെ അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. എൻ ഡി എ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റുകൾ നേടുമെന്നും സർവ്വേകൾ പ്രവചിക്കുന്നു. എന്നാ്‍ ഒരു സർവ്വേകളും ബി ജെ പിയുടെ അവകാശവാദമായ 400 സീറ്റുകൾ പ്രവചിക്കുന്നില്ല. അതേസമയം അധികാരത്തിലേറാനാകില്ലെന്നാണ് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+