കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: 67 ദിവസത്തിന് ശേഷം ജമ്മു കശ്മീര്‍ വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. പ്രത്യേക പദവി റാദ്ദാക്കുന്നതിന് തൊട്ടുമുന്‍പായി തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും സംസ്ഥാനം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതു കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് വിനോദസഞ്ചാരികള്‍ക്കായി കശ്മീര്‍ വീണ്ടും തുറന്നു കൊടുക്കുന്നത്. സംസ്ഥാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് ഒക്ടോബര്‍ 9ന് ജമ്മുകശ്മീര്‍ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.

തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം; പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെയും വെറുതെ വിട്ടില്ല, ക്രൂരത!തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം; പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെയും വെറുതെ വിട്ടില്ല, ക്രൂരത!

ഭൂീകരാക്രമണങ്ങളെക്കുറിച്ച് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍, തീര്‍ഥാടകര്‍, തൊഴിലാളികള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ആഗസ്റ്റ് ആദ്യം കശ്മീര്‍ വിട്ടുപോയിരുന്നു. 20,000 മുതല്‍ 25,000 വരെ സന്ദര്‍ശകരാണ് സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവരുമ്പോള്‍ സമയത്ത് താഴ്വരയില്‍ ഉണ്ടായിരുന്നത്. ഏറ്റവും വിനോദസഞ്ചാരികള്‍ കശ്മീരിലെത്തുന്ന സമയം ആയിരുന്നു അതെന്നും വിനോദസ‍ഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

jammu-kashmir-tourists-

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തുള്ള പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ കശ്മീരില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കേന്ദ്രം കനത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഒമ്പത് ലക്ഷത്തോളം സൈനികരെയും താഴ് വരയില്‍ വിന്യസിച്ചിരുന്നു. അത്തരം നിയന്ത്രണങ്ങളില്‍ ചിലതില്‍ സാവധാനത്തില്‍ അയവുവരുത്തുമ്പോഴും കശ്മീര്‍ താഴ്വരയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് ആശയവിനിമയങ്ങള്‍ ഇപ്പോഴും തടഞ്ഞു വച്ചിരിക്കുകയാണ്.

കശ്മീരിലെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് വിനോദസഞ്ചാര മേഖല. എന്നാല്‍ ആഗസ്റ്റ് മുതല്‍ ഈ മേഖല അതിന്റെ മോശം ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ആഗസ്റ്റ് മുതല്‍ താഴ്‌വരയില്‍ വിനോദസഞ്ചാരികളില്ല. ലഡാക്ക് മേഖലയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്ന സോനമാര്‍ഗ് മധ്യ കശ്മീരിലെ ഗണ്ടര്‍ബാല്‍ ജില്ലയിലെ മനോഹരമായ ഒരു റിസോര്‍ട്ടാണ്. എന്നിരുന്നാലും, മിക്ക ഹോട്ടലുകളും റെസ്റ്റോറന്റുകളും ഷോപ്പുകളും ബിസിനസ്സിനായി അടച്ചിരിക്കുന്നതിനാല്‍ റിസോര്‍ട്ട് ടൗണ്‍ ഇപ്പോള്‍ വിജനമാണ്. ജൂണില്‍ 1.74 ലക്ഷം സഞ്ചാരികള്‍ കശ്മീര്‍ സന്ദര്‍ശിച്ചു. ജൂലൈയില്‍ 3,403 വിദേശികള്‍ ഉള്‍പ്പെടെ 1.52 ലക്ഷം പേര്‍ കശ്മീരിലെത്തി. എന്നിരുന്നാലും, ആഗസ്റ്റില്‍ വിനോദസഞ്ചാരികളുടെ വരവ് സംബന്ധിച്ച് വകുപ്പിന് രേഖകളില്ലെന്ന് ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Jammu Kashmir government removes travel ban for tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X