Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ കോൺഗ്രസ് വീഴും.. ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം..യുപിയിൽ ഇങ്ങനെ..സർവ്വേ

ദില്ലി; 2024 ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന യു പി നിയസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇക്കുറിയും എന്ത് വിലകൊടുത്തും സംസ്ഥാനത്ത് ഭരണ തുടർച്ചയാണ് ബി ജെ പിയുടെ സ്വപ്നം. പക്ഷേ 2017 ൽ അലയടിച്ച ബി ജെ പി തരംഗം ഇക്കുറി ഉണ്ടാകുമോയെന്ന ആശങ്കയിലാണ് പാർട്ടി ക്യാമ്പ്. കർഷക പ്രതിഷേധം, കൊവിഡ് പ്രതിസന്ധി, മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ കൂട്ടക്കൊഴിഞ്ഞ് പോക്ക് എന്നീ വിഷയങ്ങൾ പാർട്ടിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നത്.

അതിനിടെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ബി ജെ പിയും സമാജ്വാദി പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുകയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ഇന്ത്യാ ന്യൂസ് - ജൻ കി ബാത്ത് സർവേ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബ് ആം ആദ്മി പിടിക്കുമെന്നും ഉത്തരാഖണ്ഡിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നതെന്നും സർവ്വേയിൽ പറയുന്നു.

1

2017 ൽ സംസ്ഥാനത്ത് ബിജപി തരംഗം ആഞ്ഞടിക്കുന്നതായിരുന്നു കാഴ്ച.403 അംഗ നിയമസഭയിൽ 312 സീറ്റായിരുന്നു അന്ന് ബി ജെ പിക്ക് ലഭിച്ചത്. 2012 ൽ 47 സീറ്റുകളിൽ നിന്നായിരുന്നു ബിജെപിയുടെ വമ്പൻ വിജയം. അതേസമയം 2012 ൽ 227 സീറ്റുമായി അധികരാത്തിലിരുന്നു എസ്പിക്ക് 177 സീറ്റുകളായിരുന്നു നഷ്ടം. ബി എസ് പിയുടെ നഷ്ടം 61 സീറ്റുകളും. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 7 സീറ്റുകൾ.

2


കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് 77.4 ശതമാനം വോട്ടുകൾ ആയിരുന്നു. അതായത് സംസ്ഥാനത്തെ ആകെ വോട്ടിന്റെ 39.7 ശതമാനം. 2012 ൽ ഇത് വെറും 11.7 ശതമാനമായിരുന്നു. വോട്ട് വിഹിതം ആവട്ടെ 15 ശതമാനവും. ഇക്കുറി പക്ഷേ ബി ജെ പി ക്യാമ്പിന് കടുത്ത നിരാശ നൽകുന്ന ഫലമായിരിക്കും ഉണ്ടാകുകയെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. ബി ജെ പിക്ക് 43.5 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. കുറഞ്ഞത് 228 മുതൽ 254 സീറ്റുകൾ വരേയും. അതേസമയം പ്രതിപക്ഷമായ എസ് പിക്ക് 138 മുതൽ 163 സീറ്റുകൾ വരെ സർവ്വേ പ്രവചിക്കുന്നുണ്ട്.35.5 ശതമാനം മുതൽ 38 ശതമാനം വരെ വോട്ട് വിഹിതം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3


ഇക്കുറിയും കാര്യമായ മുന്നേറ്റങ്ങൾ കോൺഗ്രസിന് സംസ്ഥാനത്ത് ഉണ്ടാക്കാൻ സാധിക്കില്ലെന്നാണ് അവസാന ഘട്ട സർവ്വേയും ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞത് 2 മുതൽ നാല് വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. 2017 നെ അപേക്ഷിച്ച് പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ബി ജെ പിക്ക് സീറ്റുകൾ കുത്തനെ കുറയും. അതേസമയം സമാജ്വാദി പാർട്ടിയേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും സർവ്വേ പറയുന്നു.

5

സർവ്വേ പ്രകാരം സംസ്ഥാനത്ത് ഏഴ് ഘട്ടങ്ങളിലും ഒരോ പാർട്ടികൾക്കും ലഭിക്കാൻ സാധ്യതയുള്ള സീറ്റ് പ്രവചനം ഇങ്ങനെ-

ഘട്ടം 1: ബി ജെ പി-40, എസ് പി-18, ബി എസ് പി-0, കോൺഗ്രസ്-0, മറ്റുള്ളവ-0
ഘട്ടം 2: ബി ജെ പി-23, എസ് പി-32, ബി എസ് പി-0, കോൺഗ്രസ്-0, മറ്റുള്ളവ-0
ഘട്ടം 3: ബി ജെ പി-40, എസ് പി-18, ബി എസ് പി-0, കോൺഗ്രസ് 1, മറ്റുള്ളവ-0
ഘട്ടം 4: ബി ജെ പി-40, എസ് പി-18, ബി എസ് പി-2, കോൺഗ്രസ് 0, മറ്റുള്ളവ-0
ഘട്ടം 5: ബി ജെ പി-35, എസ് പി-21, ബി എസ് പി-2, കോൺഗ്രസ്-1, മറ്റുള്ളവർ-2
ഘട്ടം 6: ബി ജെ പി-32, എസ് പി-22, ബി എസ് പി-2, കോൺഗ്രസ്-0, മറ്റുള്ളവർ-1

 പഞ്ചാബിൽ ആം ആദ്മി

പഞ്ചാബിൽ ആം ആദ്മി

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇക്കുറി പാർട്ടി പരാജയം രുചിക്കുമെന്നാണ് ജൻ കീ ബാത്ത് സർവ്വേ പ്രവചനം. 117 അംഗ നിയമസഭയിൽ 60-66 സീറ്റുകൾ വരെ നേടി ആം ആദ്മി അധികാരം പിടിക്കുമെന്നാണ് സർവ്വേ പറയുന്നത്. 41-42 ശതമാനം വരെ വോട്ട് വിഹിതമാണ് ആപ്പിന് പ്രവചിക്കുന്നത്. മാൽവയിലും മഹ്ജ മേഖലയിലും ആം ആദ്മി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് സർവ്വേ പറയുന്നു. സംസ്ഥാനത്ത് കോൺഗ്രസ് 33-39 സീറ്റിലേക്ക് ഒതുങ്ങും. ദോബ മേഖലയിലാകും കോൺഗ്രസിന് നേട്ടം കൊയ്യാൻ സാധിക്കുക.
ശിരോമണി അകാലിദൾ- ബി എസ് പി സഖ്യത്തിന് 14 മുതൽ 18 സീറ്റ് വരേയും സർവ്വേ പ്രവചിക്കുന്നുണ്ട്. അതേസമയം കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ച അമരീന്ദറിന് നാല് വരെ സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. ബി ജെ പിയുമായി സഖ്യത്തിലാണ് അമരീന്ദറിന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് മത്സരിക്കുന്നത്.

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam
     ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച്

    ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച്

    കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് സർവ്വേ പ്രവചിക്കുന്നത്. . 70 സീറ്റുള്ള ഉത്തരാഖണ്ഡിൽ 34-39 സീറ്റ് വരെ ബി ജെ പിയും 27-33 സീറ്റ് വരെ കോൺഗ്രസിനും ലഭിച്ചേക്കുമെന്ന് സർവ്വേ പറയുന്നു. 2017 ൽ 54 സീറ്റ് നേടിായയിരുന്നു ബി ജെ പി ഭരണം പിടിച്ചത്. ഇത്തവണ ആം ആദ്മി പാർട്ടിക്ക് 4 വരെ സീറ്റുകൾ സർവ്വേ പ്രവചിക്കുന്നുണ്ട്.

    ഗർവാൾ മേഖലയിലായിരിക്കും ബി ജെ പിക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചേക്കുകയെന്ന് സർവ്വേ പറയുന്നു. 42 സീറ്റുകളാണ് ഇവിടെ ഉള്ളത്. ഇതിൽ 21 സീറ്റുകൾ വരെ ബി ജെ പിക്ക് ലഭിക്കും. കോൺഗ്രസിന് 16 സീറ്റപകളാണ് പ്രവചിക്കുന്നത്. എന്നാൽ 29 സീറ്റുകളുള്ള കുമയൂൺ മേഖലയിൽ കോൺഗ്രസ് 14 സീറ്റുകളും ബിജെപി 13 സീറ്റുകളും നേടുമെന്നും സർവ്വേ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+