കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി;ജനലോക്പാല്‍ ഉടന്‍ പാസാക്കിയേക്കും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ജനലോക്പാല്‍ ബില്‍ ദില്ലി മന്ത്രി സഭ ഇന്ന് (ജനവരി 28 ചൊവ്വ) പാസാക്കിയേക്കും.കരട് രേഖ ഏറെക്കുറെ പൂര്‍ത്തിയായി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സമിതി ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിയ്ക്കുകയും അന്തിമ രൂപം നല്‍കുകയും ചെയ്തു.

പ്രശാന്ത് ഭൂഷണ്‍, അഡ്വക്കേറ്റ് രാഹുല്‍ മെഹ്‌റ മന്ത്രിമാര്‍ എന്നിലവരുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. 28 ന് നടക്കുന്ന ക്യാബിനറ്റ് യോഗത്തില്‍ ബില്‍ അംഗീകരിയ്ക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്യുമെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിവരം.

Kejriwal

ഫെബ്രുവരി ആദ്യവാരത്തിന് മുന്‍പ് തന്നെ അഴിമതി വിരുദ്ധ ബില്‍ പാസാക്കാന്‍ ആപ്പ് ശ്രമിയ്ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. രാംലിലയില്‍ നിന്ന് അഴിമതിയ്‌ക്കെതിരായ ബില്‍ ദില്ലി ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിയ്ക്കുമെന്ന് പാര്‍ട്ടി അവകാശുപ്പെട്ടിരുന്നു.

അതിനാല്‍ എത്രയും വേഗം ബില്‍ പാസാക്കേണ്ടത് പാര്‍ട്ടിയുടെ അഭിമാന പ്രശ്‌നം കൂടിയാണ്. ഉത്തരാഖണ്ഡ് ലോകായുക്ത ബില്ലിനെ അടിസ്ഥാനമാക്കിയാണ് അഴിമതി വിരുദ്ധ ബില്‍ തയ്യാറാക്കിയത്. എന്നാല്‍ പൂര്‍ണമായും ഉത്തരാഖണ്ഡ് ലോകായുക്ത ബില്‍ അല്ല അഴിമതി വിരുദ്ധ ബില്‍. ചില നിര്‍ദ്ദേശങ്ങളില്‍ മാറ്റമുണ്ട്.

ചീഫ് സെക്രട്ടറി, നഗരവികസന വകുപ്പിലെ സെക്രട്ടറിമാര്‍, നിയമം, ധനകാര്യ വകുപ്പുകള്‍, പ്രശസ്ത അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ എന്നിവരടങ്ങിയ സമിതിയാണ് ബില്ലിന് പിന്നില്‍. തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ദില്ലിയിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാര്‍, മുഖ്യമന്ത്രി, ജനപ്രതിനിധികള്‍ എന്നിവര്‍ ബില്ലിന്റെ ഭാഗമാകുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു.

English summary
Delhi Cabinet likely to pass Jan Lokpal Bill today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X