കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ഇരുട്ടടി: പ്രചാരണവും വേണ്ട ബെല്ലാരിയിലും കാലുകുത്തേണ്ടെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കെ ഖനിരാജാവ് ജനാര്‍ദ്ദന റെഡ്ഡിക്ക് തിരിച്ചടി. ഖനി അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചത്. 2016ല്‍ ജയിലില്‍ അടച്ച ജനാര്‍ദ്ദന റെഡ്ഡി മൂന്നരവര്‍ഷത്തോളം അഴിക്കുള്ളിലായിരുന്നു. സോമശേഖര റെഡ്ഡിയുടെ മൂത്ത സഹോദരന്‍ ജി കരുണാകര റെഡ്ഡിയും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ദേവനഗര ജില്ലയിലെ ഹാരപ്പനഹള്ളിയില്‍ നിന്നാണ് കരുണാകര റെഡ്ഡി മത്സരിക്കുന്നത്. സിദ്ധരാമയ്യ സര്‍ക്കാര്‍ നേരത്തെ തന്നെ റെഡ്ഡി സഹോദരന്മാരെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു.

വെള്ളിയാഴ്ച ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ജാമ്യം ലഭിക്കുന്നത്. 3500 കോടിയുടെ അനധികൃത ഖനനം നടത്തിയ റെഡ്ഡി സഹോദരന്മാരെ ബിജെപി സംരക്ഷിക്കുകയാണെന്ന ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണം പാളി

തിരഞ്ഞെടുപ്പ് പ്രചാരണം പാളി

കോടതി അഴിമതിക്കേസില്‍ ജാമ്യം അനുവദിച്ചെങ്കിലും സഹോദരന്‍ സോമശേഖര്‍ റെഡ്ഡിക്ക് വേണ്ടിയോ സുഹൃത്ത് ശ്രീരാമലുവിന് വേണ്ടിയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ ഈ സാഹചര്യത്തില്‍ റെഡ്ഡിക്ക് കഴിയില്ല. ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ അനധികൃത ഖനനത്തിന് കേസുണ്ടെങ്കിലും റെഡ്ഡി സഹോദരന്മാര്‍ക്ക് നല്ല സ്വാധീനമാണ് ബെല്ലാരിയിലുള്ളത്. ബിജെപി റെഡ്ഡി സഹോദരന്മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുവെന്ന ആരോപണവും നിലവിലുണ്ട്.

തിരിച്ചടിച്ച് സുപ്രീം കോടതി

തിരിച്ചടിച്ച് സുപ്രീം കോടതി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബെല്ലാരിയില്‍ പ്രചാരണത്തിനിറങ്ങാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ബെല്ലാരി സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റെഡ്ഡിയുടെ ആവശ്യമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ബെല്ലാരിയില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ സോമശേഖര്‍ റെഡ്ഡിയ്ക്ക് വേണ്ടി പ്രചാരണം നടത്താന്‍ അനുവദിക്കണമെന്നുള്ള ആവശ്യമാണ് ഇതോടെ കോടതി തള്ളിക്കളഞ്ഞിട്ടുള്ളത്.

ബെല്ലാരിയില്‍ കാലുകുത്തരുത്

ബെല്ലാരിയില്‍ കാലുകുത്തരുത്

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനും പത്ത് ദിവസം സഹോദരന് വേണ്ടി പ്രചാരണം നടത്തുന്നതിനും വേണ്ടി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാണ് റെഡ്ഡിയുടെ അഭിഭാഷന്‍ കോടതിയില്‍ ഉന്നയിച്ചത്. ബെല്ലാരിയില്‍ നിന്ന് ബിജെപി ടിക്കറ്റിലാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര റെഡ്ഡി മത്സരിക്കുന്നത്. മുന്‍ മന്ത്രിയായ ജനാര്‍ദ്ദന റെ‍ഡ്ഡിക്കെതിരെ അഴിമതിക്കേസാണ് നിലവിലുള്ളത്. എന്നാല്‍ ബെല്ലാരിക്ക് പുറത്തുള്ള പ്രജദേശങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല.

ഖനന അഴിമതിയില്‍ കുരുങ്ങി

ഖനന അഴിമതിയില്‍ കുരുങ്ങി


വ്യാപകമായി ഇരുമ്പ് അയിര് നിക്ഷേപമുള്ള ബെല്ലാരിയില്‍ നിന്ന് വന്‍തോതിലാണ് റെഡ്ഡി അഴിമതി നടത്തിയിട്ടുള്ളത്. റെഡ്ഡി സഹോദരന്മാര്‍ , എംഎല്‍എമാര്‍, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലിരിക്കെ അനധികൃത ഖനനം നടത്തിയത്. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ബെല്ലാരിയില്‍ വച്ച് റെഡ്ഡി സഹോദരന്മാര്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു.

ബിജെപിക്ക് വേണ്ടത് റെഡ്ഡി സഹോദരന്മാരെ?

ബിജെപിക്ക് വേണ്ടത് റെഡ്ഡി സഹോദരന്മാരെ?

ബിജെപി റെഡ്ഡി സഹോദരന്മാരെ രക്ഷിക്കുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് തന്നെ ബിജെപിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഗലി സോമശേഖര റെഡ്ഡിയെയും കരുണാകര റെഡ്ഡിയെയും ബിജെപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. ഖനി സാമ്രാജ്യമായ ബെല്ലാരിയില്‍ പ്രവേശിക്കുന്നതിനും ജനാര്‍ദ്ദന റെഡ്ഡിക്ക് നിയന്ത്രണമുണ്ട്.

യെദ്യൂരപ്പ കാലുവാരി

യെദ്യൂരപ്പ കാലുവാരി


ജാമ്യത്തില്‍ പുറത്തിറങ്ങിയ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കര്‍ണാടക ബിജെപി തലവന്‍ ബിഎസ് യെദ്യൂരപ്പ വ്യക്തമാക്കി. റെഡ്ഡി പ്രചാരണത്തിനിറങ്ങുന്നത് പാര്‍ട്ടിക്ക് വേണ്ടിയല്ല, സുഹൃത്ത് ശ്രീരാമലുവിന് വേണ്ടിയാണ് യെദ്യൂരപ്പ പറയുന്നു. കര്‍ണാടകത്തില്‍ നിന്ന് റെഡ്ഡി സഹോദരന്മാര്‍ 35,000 കോടി രൂപ തട്ടിച്ചെടുത്തു. ഞങ്ങള്‍ റെഡ്ഡിയെ ജയിലിലടച്ചു, മോദി അവരെ പുറത്തുകൊണ്ടുവന്ന് വിധാന്‍ സഭയില്‍ അയക്കും. രാഹുല്‍ ഗാന്ധി ട്വീറ്റിലാണ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

English summary
Mining baron Gali Janardhana Reddy, who is out on bail, cannot campaign in Karnataka's Ballari for the May 12 election, the Supreme Court said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X